ramadan-namz

സംസ്ഥാനത്ത് എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ വ്രതാരംഭം മറ്റന്നാൾ (വ്യാഴാഴ്ച) ആയിരിക്കും. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമസാൻ ഒന്ന് ആയിരിക്കുമെന്ന്  പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി സ്ഥിരീകരിച്ചു.

മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ബുധനാഴ്ച നോമ്പ് തുടങ്ങില്ലെന്ന് ഉറപ്പായതോടെ വിശ്വാസികൾ ഇനിയുള്ള ഒരുക്കങ്ങളിലേക്ക് കടന്നു. വടക്കൻ കേരളത്തിലോ തെക്കൻ കേരളത്തിലോ മാസപ്പിറവി കണ്ടതായി വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.  

ഇസ്‍‌ലാം വിശ്വാസികൾക്ക് ആത്മവിശുദ്ധിയുടെയും പ്രാർത്ഥനയുടെയും നാളുകളാണ് റമസാൻ സമ്മാനിക്കുന്നത്. വ്രതാനുഷ്ഠാനത്തിലൂടെയും ദാനധർമ്മങ്ങളിലൂടെയും ദൈവസാമീപ്യം തേടുന്ന ഈ മാസം, സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് പകരുന്നത്. 

ENGLISH SUMMARY:

Ramadan 2024 will begin on Thursday as the new moon was not sighted anywhere in the state. This confirmation means Wednesday will complete the month of Sha'ban, marking the official start of the holy month of Ramadan on Thursday for the faithful.