Image: X

Image: X

മാസങ്ങള്‍ക്ക് മുന്‍പ് അറ്റ്ലാന്‍റയിലെ ജോര്‍ജിയയില്‍ വീട്ടില്‍ പതിച്ച ഉല്‍ക്കാശിലയ്ക്ക് ഭൂമിയേക്കാള്‍ പഴക്കമെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് ജോര്‍ജിയയിലെ ശാസ്ത്രജ്ഞരാണ് പഠനത്തിന് വിധേയമാക്കിയത്. ഈ പഠനത്തിലാണ് 4.56 ബില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഈ ഉല്‍ക്കാശിലയെന്ന് തെളിഞ്ഞത്. അതായത് ഭൂമിയേക്കാള്‍ 20 മില്യണ്‍ വര്‍ഷം പഴക്കം.

കഴിഞ്ഞ ജൂണ്‍ 27ന് പട്ടാപകലാണ് ആകാശത്ത് അഗ്നിഗോളമായി ഉല്‍ക്കാശില ഭൂമിയില്‍ പതിച്ചത്. അമേരിക്കയുടെ തെക്കുകിഴക്കൻ മേഖലയിലെല്ലാം ഈ കാഴ്ച ദൃശ്യമായിരുന്നു. പകല്‍സമയത്തേക്കാള്‍  രാത്രിയിൽ ഇത്തരം ഫയർബോളുകൾ കാണാൻ എളുപ്പമാണ്. പകൽ സമയത്ത് ദൃശ്യമാകണമെങ്കിൽ അവ കൂടുതൽ തിളക്കമുള്ളതായിരിക്കണം. മക്ഡൊണാഫ് ഉൽക്കാശില എന്ന് പേരിട്ടിരിക്കുന്ന ഈ ഉല്‍ക്കാശില ജോർജിയയിൽ നിന്ന് കണ്ടെടുത്ത 27-ാമത്തെ ഉൽക്കാശിലയാണ്. ജൂൺ അവസാനത്തിലുണ്ടാകുന്ന ബൂട്ടിഡ്സ് ഉൽക്കാവർഷത്തോടൊപ്പമാണ് ഈ ഉല്‍ക്കാശിലയും ഭൂമിയില്‍ പതിച്ചത്. വീടിന്റെ മേൽക്കൂര തകര്‍ത്ത് തറയില്‍ തുളച്ചുകയറിയ ഉല്‍ക്കാശില കാര്യമായ നാശനഷ്ടങ്ങള്‍ക്കും കാരണമായിരുന്നു,

ഉല്‍ക്കാശിലയുടെ 23 ഗ്രാം മാത്രം വിശകലനം ചെയ്തതില്‍ നിന്നാണ് ആ പ്രായം തിരിച്ചറിഞ്ഞത്. ഭൂമിയുടെ പ്രായം 4.54 ബില്യണ്‍ വര്‍ഷമായിരിക്കേ ഈ ഉല്‍ക്കാശിലയുടെ ഭാഗങ്ങള്‍ 4.56 ബില്യണ്‍ വര്‍ഷം പഴക്കമുള്ള ഉല്‍ക്കയില്‍ നിന്നുള്ളതാണ്. അതായത് ഭൂമിയേക്കാള്‍ നീണ്ട ചരിത്രം ഈ ഉല്‍ക്കാശിലയ്ക്കുണ്ടത്രേ. അത് പൂർണ്ണമായി മനസ്സിലാക്കാനും ഏത് ഛിന്നഗ്രഹങ്ങളില്‍ നിന്ന് ഉത്ഭവിച്ചതാണെന്നറിയാനും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.

ENGLISH SUMMARY:

A meteorite that crashed through the roof of a house in McDonough, Georgia, has been found to be 4.56 billion years old, according to researchers at the University of Georgia. Since Earth is estimated to be 4.54 billion years old, the rock predates our planet by around 20 million years. The rare daytime fireball event occurred on June 27 and marked the 27th recorded meteorite fall in Georgia. The meteorite, linked to the annual Bootid meteor shower, caused significant property damage before being recovered. Scientists are now studying its origins and the asteroid it came from to better understand the history of our solar system.