സൈനിക രംഗത്ത് പുത്തന്‍ എ ഐ പരീക്ഷണവുമായി പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍. അബുദാബിയിലെ ഇന്റർനാഷണൽ ഡിഫൻസ് എക്സിബിഷനിലാണ് (IDEX 2025) പുത്തന്‍ എ ഐ സൈനിക ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. പാകിസ്ഥാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രതിരോധ കമ്പനിയായ ഗ്ലോബൽ ഇൻഡസ്ട്രിയൽ ഡിഫൻസ് സൊല്യൂഷൻസ് (ജിഐഡിഎസ്) കമ്പനിയുടെ ഏറ്റവും പുതിയ സൈനിക ഇപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
290 കിലോമീറ്റർ ദൂരപരിധിയുള്ള എയർ-ലോഞ്ച്ഡ് ക്രൂയിസ് മിസൈലുകളും, 140 കിലോമീറ്റർ ദൂരപരിധിയുള്ള മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റവും (എംഎൽആർഎസ്) ഇതിൽ ഉൾപ്പെടുന്നു.
സമുദ്ര ദൗത്യങ്ങളിൽ എ ഐ ഉപയോഗിച്ചുകൊണ്ട് കമ്പനി നാവിക ക്രൂയിസ് മിസൈൽ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ്. എ.ഐ ഉപയോഗിക്കുന്ന "ഷാപ്പർ-III" ഡ്രോണും ഇതിനോടകം നിര്‍മിച്ചുകഴിഞ്ഞു. ഇതിന് 35,000 അടി ഉയരത്തില്‍ പറക്കാൻ കഴിയും, കൂടാതെ ആയുധങ്ങൾ ഉൾപ്പെടെ 500 കിലോഗ്രാം പേലോഡ് വഹിക്കാനും സാധിക്കും.
പാകിസ്താന്‍റേത് മാത്രമല്ല മറ്റ് രാജ്യങ്ങളുടെ എ. ഐ സൈനിക ഉപകരണങ്ങളും എക്സിബിഷനില്‍ഡ ശ്രദ്ധേയമായി. മൊബൈല്‍ -റേഡിയോ സിഗ്നലുകള്‍ ഇല്ലാത്ത സ്ഥലത്തേക്ക് ആശയവിനിമയം നടത്താനാകുന്ന പുത്തന്‍ ഉപകരണവും അബുദാബിയിലെ ഇന്റർനാഷണൽ ഡിഫൻസ് എക്സിബിഷനില്‍ (IDEX 2025) മറ്റ് രാജ്യക്കാര്‍ പ്രദര്‍ശിപ്പിച്ചു. സൈനികര്‍ക്ക് യുദ്ധമുഖത്ത് ആശയവിനിമയത്തിനായി ഉപയോഗിക്കാനാകുന്ന ലോംഗ്-റേഞ്ച് ഓഡിബിൾ ഉപകരണമാണ് എല്‍ ആര്‍ എ ഡി.
എഐയുടെ സഹായത്തോടെയാകും എല്‍ ആര്‍ എ ഡിയുടെ ശബ്ദ പ്രക്ഷേപണം. ഓഡിയോ സിഗ്നലുകളെ കൂടുതല്‍ വ്യക്തമാക്കിക്കൊണ്ട് അപ്പുറത്തുള്ള വ്യക്തിയിലേക്ക് എത്തിക്കുകയാണ് ഈ ഉപകരണത്തിന്‍റെ ലക്ഷ്യം.
ശത്രുക്കള്‍ക്ക് ഈ സിഗ്നലുകളെ ഹാക്ക് ചെയ്യാനോ തടസപ്പെടുത്താനോ കഴിയില്ലെന്നാണ് ഈ കണ്ടുപിടുത്തത്തിനു പിന്നിലുള്ള പീറ്റർ അയ്റിന്‍റെ അവകാശവാദം. നാവികസേനയുടെ യുദ്ധക്കപ്പലുകളിലും ദീർഘദൂര ആശയവിനിമയത്തിനായി എല്‍ ആര്‍ ഡി എ ഉപയോഗിക്കാം.