In this pool photograph distributed by the Russian state agency Sputnik, Russia's President Vladimir Putin attends a meeting with the Head of the Federal Tax Service (FTS) in Moscow on November 23, 2026. (Photo by Alexander KAZAKOV / POOL / AFP)

Russia's President Vladimir Putin attends a meeting with the Head of the Federal Tax Service (FTS) in Moscow on November 23, 2026. (Photo by Alexander KAZAKOV / POOL / AFP)

  • സ്റ്റാര്‍ലിങ്ക് ഉള്‍പ്പെടെ ഉപഗ്രഹങ്ങളെ ഇല്ലായ്മ ചെയ്യാന്‍ റഷ്യ ആണവായുധം വിന്യസിക്കുന്നുവെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍. നാറ്റോ, യുഎസ് ഇന്‍റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. യുക്രെയ്ന്‍ യുദ്ധത്തില്‍ തിരിച്ചടി തുടരുന്ന പശ്ചാത്തലവും പുതിയ നീക്കത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ പ്രതികരണം അര്‍ഹിക്കാത്ത ആരോപണം എന്നായിരുന്നു റഷ്യയുടെ മറുപടി. വാസ്തവമെന്ത്?

റഷ്യ ബഹിരാകാശത്ത് ആണവായുധം വിന്യസിക്കാന്‍ ഒരുങ്ങുന്നുവെന്ന് നാറ്റോ വൃത്തങ്ങളെ ഉദ്ധരിച്ച് ജര്‍മന്‍ മാധ്യമങ്ങള്‍. ആണവായുധം വഹിച്ച ഉപഗ്രഹം വിക്ഷേപിക്കാന്‍ റഷ്യ തയാറായെന്നാണ് എന്‍ഡിആര്‍, ഡബ്ല്യൂഡിആര്‍ എന്നീ ചാനലുകളും പ്രമുഖ പത്രമായ സ്യൂഡ്‌ഡോയ്‌ചെ സൈറ്റുങും റിപ്പോര്‍ട്ട് ചെയ്തു. ജര്‍മന്‍ ഇന്‍റലിജന്‍സ് ഏജന്‍സിയായി ബിഎന്‍ഡി (ബുന്ദസ് നാറിഷ് ടെൻഡീൻസ്റ്റ്) ഉള്‍പ്പെടെയുള്ള പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളും പ്രതിരോധ സേനകളും ഇതുസംബന്ധിച്ച വിവരങ്ങള്‍ പരസ്പരം പങ്കുവച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Frightened birds fly against the backdrop of an explosion as an air-defence missile intercepts a jet-powered drone during an aerial attack on Kyiv on November 23, 2026, amid the Russian invasion of Ukraine. (Photo by Sergei SUPINSKY / AFP)

Frightened birds fly against the backdrop of an explosion as an air-defence missile intercepts a jet-powered drone during an aerial attack on Kyiv on November 23, 2026, amid the Russian invasion of Ukraine. (Photo by Sergei SUPINSKY / AFP)

സ്പുട്‍നിക് – എസ് (Sputnik-S) എന്നാണ് ആണവായുധ ഉപഗ്രഹത്തിന്‍റെ പേര്. വര്‍ഷങ്ങളെടുത്താണ് ഇത് നിര്‍മിച്ചതെന്നും മോസ്കോയില്‍ നിന്ന് അധികം അകലെയല്ലാത്ത ഇടത്താണ് സൂക്ഷിച്ചിരിക്കുന്നതെന്നും ജര്‍മന്‍ മാധ്യമങ്ങള്‍ പറയുന്നു. ജര്‍മനിയിലെ റഷ്യന്‍ എംബസിയോ ബിഎന്‍ഡിയോ ബ്രസ്സല്‍സിലെ നാറ്റോ നേതൃത്വമോ ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചില്ലെന്ന് റോയിട്ടേഴ്സ് വ്യക്തമാക്കി.

റഷ്യ ബഹിരാകാശത്തെ ഉപഗ്രഹ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള ആയുധം വികസിപ്പിക്കുന്നതായി അമേരിക്കന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നേരത്തേ ആരോപിച്ചിരുന്നു. 2024ല്‍ റഷ്യ ഈ ആരോപണം ഔദ്യോഗികമായി നിഷേധിച്ചു. ഈവര്‍ഷം ജൂലൈയില്‍ യുഎസ് ഡിഫന്‍സ് ഇന്‍റലിജന്‍സ് ഏജന്‍സി പുറത്തിറക്കിയ ‘ബഹിരാകാശത്തെ സുരക്ഷാ വെല്ലുവിളികള്‍’ എന്ന രേഖയിലും റഷ്യയ്ക്കെതിരായ ആരോപണം ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജര്‍മന്‍ മാധ്യമങ്ങളിലെ ‘ബ്രേക്കിങ് ന്യൂസ്’!

representative-image

റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രെയ്ന്‍ സൈന്യം ആശ്രയിക്കുന്നത് സ്പേസ് എക്സിന്‍റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് ആണ്. ഇതുകാരണം യുക്രെയ്ന്‍റെ സെല്‍ ടവറുകളും ഫൈബര്‍ ഒപ്റ്റിക് കേബിളുകളും തകര്‍ത്തശേഷവും റഷ്യയ്ക്ക് യുദ്ധത്തില്‍ മേല്‍ക്കൈ ലഭിച്ചില്ല. ഡ്രോണുകളില്‍ നിന്നുള്ള ‘ലൈവ്’ ദൃശ്യങ്ങളടക്കം യുക്രെയ്ന് ലഭിക്കുന്നത് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകള്‍ വഴിയാണ്.

സ്റ്റാര്‍ലിങ്കും അതിന്‍റെ സൈനിക വേര്‍ഷനായ സ്റ്റാര്‍ഷീല്‍ഡും ഭൂമിയില്‍ നിന്ന് അധികം ഉയരത്തിലല്ലാത്ത ഭ്രമണപഥത്തില്‍ വിന്യസിച്ചിട്ടുള്ള ആയിരക്കണക്കിന് ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതുമുഴുവന്‍ ഉഗ്രസ്ഫോടനം വഴി ഇല്ലാതാക്കാനാണ് റഷ്യ ബഹിരാകാശത്ത് ആണവായുധം വിന്യസിക്കാന്‍ ഒരുങ്ങുന്നതെന്നാണ് ജര്‍മന്‍ മാധ്യമങ്ങളുടെ ആരോപണം.

FILE PHOTO: The SpaceX logo in this illustration taken June 11, 2026. REUTERS/Dado Ruvic/Illustration/File Photo

FILE PHOTO: The SpaceX logo in this illustration taken June 11, 2026. REUTERS/Dado Ruvic/Illustration/File Photo

എന്നാല്‍ ജര്‍മന്‍ മാധ്യമറിപ്പോര്‍ട്ടുകള്‍ റഷ്യ പുച്ഛിച്ചുതള്ളി. ‘ഇല്ല, ഞങ്ങൾ ആ റിപ്പോർട്ട് കണ്ടിട്ടില്ല. ആരാണ് പറഞ്ഞതെന്നുപോലും വ്യക്തമല്ലാത്ത, ഊഹങ്ങളും ആരോപണങ്ങളും മാത്രമാണ് അതിലുള്ളത്. അതുകൊണ്ടുതന്നെ, അവയെ ഗൗരവമായി എടുക്കേണ്ടതില്ല,’ – ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

Russia ready to launch nuclear space weapon 'Sputnik-S' to destroy satellites, claims German media; Kremlin dismisses report:

Citing NATO sources and Western intelligence agencies including Germany's BND, German media outlets reported that Russia is preparing to deploy a nuclear-armed satellite named 'Sputnik-S' into space. According to the reports, Moscow built the weapon over several years with the aim of detonating it to destroy SpaceX's low-orbit Starlink and Starshield satellites, which serve as the communication backbone for the Ukrainian military. While the Russian Embassy in Germany, BND, and NATO declined to comment, US intelligence agencies had previously raised similar concerns about Russian anti-satellite capabilities. However, Kremlin spokesman Dmitry Peskov dismissed the reports as baseless claims and speculation not worth taking seriously.