പുതുവര്‍ഷത്തില്‍ പുത്തന്‍ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ. ഹാപ്പി ന്യൂഇയര്‍ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചത്.പ്രീമിയം എഐ എക്സ്പീരിയന്‍സ്, വിനോദം, ഡേറ്റാപ്ലാനുകള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങളുമായാണ് പുതിയ പ്ലാനുകള്‍ പുറത്തിറക്കുന്നത്.
അണ്‍ലിമിറ്റഡ് 5ജി ഡേറ്റയോടൊപ്പം വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ഗൂഗിള്‍ ജെമിനിയുടെ ലിമിറ്റഡ് പിരിയഡ് ആക്സസും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 3599 രൂപയുടെ അന്വല്‍ ഹീറോ റീചാര്‍ജ് 365 ദിവസം വാലിഡിറ്റിയിലാണ് ലഭിക്കുക. കൂടാതെ അണ്‍ലിമിറ്റഡ് 5ജി ഡേറ്റ, ദിവസവും 2.5 ജിബിയുടെ ഹൈസ്പീഡ് ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോളിങ് 100 പ്രതിദിന എസ്എംഎസുകള്‍ എന്നിവ ലഭിക്കും. ഈ പ്ലാന്‍ റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 35,100 രൂപ വിലമതിക്കുന്ന ഗൂഗിള്‍ ജെമിനി പ്രോ പ്ലാന്‍ 18 മാസത്തേക്ക് സൗജന്യമായി ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.
ചെറിയ റീചാര്‍ജുകള്‍ തിരഞ്ഞെടുക്കുന്നവരെയും ജിയോ നിരാശപ്പെടുത്തുന്നില്ല.500 രൂപയുടെ സൂപ്പര്‍ സെലിബ്രേഷന്‍ മന്ത്ലി പ്ലാന്‍ റീചാര്‍ജ് ചെയ്യുക വഴി 28 ദിവസത്തേക്ക് അണ്‍ലമിറ്റഡ് 5ജി ഡേറ്റ, ദിനംപ്രതി 2ജിബി ഹൈസ്പീഡ് ഡേറ്റ, അ്‍ലിമിറ്റഡ് വോയിസ് കോള്‍സ്, 100 പ്രതിദിന എസ്എംഎസ് എന്നിവ ലഭിക്കും. ഈ പ്ലാനിനൊപ്പം യൂട്യൂബ് പ്രീമിയം, ജിയോ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം, സോണി ലിവ്, സീ5, ലയൺസ് ഗേറ്റ് പ്ലേ, ഡിസ്കവറി പ്ലസ്, സൺ നെക്സ്റ്റ്, കഞ്ച ലൻക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഫാൻകോഡ്, ഹോയ്ചോയ് എന്നീ 500 രൂപ വില വരുന്ന ഒടിടി സബ്സ്ക്രപ്ഷന്‍സും ലഭിക്കും. പുറമേ 18 മാസ ഗൂഗിള്‍ ജെമിനി പ്രോ സബ് സ്ക്രിപ്ഷന്‍ ലിമിറ്റഡ് പിരീയഡ് ന്യൂ ഇയര്‍ ഓഫറുമുണ്ട്.
103 രൂപയുടെ പുതിയ ഫ്ലെക്സി റീചാര്‍ജ് പായ്ക്കും ന്യൂ ഇയര്‍ പ്രമാണിച്ച് ജിയോ പുറത്തിറക്കിയിട്ടുണ്ട്.28 ദിവസം വാലിഡിറ്റിയില്‍ 5 ജിബി ഡേറ്റയാണ് ഈ റീചാര്‍ജലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഉപഭോക്താക്കള്‍ക്ക് ജിയോ ഹോട്സ്റ്റാര്‍, സീ 5, സോി ലിവ് എന്നീ ഒടിടികള്‍ അടങ്ങുന്ന ഹിന്ദി പായ്ക്കോ ജിയോ ഹോട്സ്റ്റാര്‍, ഫാന്‍കോഡ്, ലയണ്‍സ്ഗേറ്റ് പേ, ഡിസ്കവറി പ്ലസ് എന്നീ ഒടിടികള്‍ അടങ്ങുന്ന ഇന്‍റര്‍നാഷണല്‍ പായ്ക്കോ, ജിയോ ഹോട്സ്സ്റ്റാര്‍, സണ്‍ NXT, കഞ്ച ലങ്ക, ഹോയ്ചോയ് എന്നീ ഒടിടികള്‍ അടങ്ങുന്ന റീജിയണല്‍ പായ്ക്കോ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനും അവസരവുമുണ്ട്.