Image credit : Apple store online
ഇന്ത്യയിലും ബ്ലാക്ക് ഫ്രൈഡേ വിൽപ്പന അരങ്ങുതകര്‍ക്കുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഷോപ്പുകളിലും ഉൾപ്പെടെ ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ, ആക്‌സസറികൾ എന്നിവയ്ക്ക് വൻ ഓഫറുകളാണ്. ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ സീരിസിൽ ഉൾപ്പെടെ ഓഫറുകൾ വാഗ്ദാനം ചെയ്ത് ഒരു ആഴ്ച നീണ്ടുനിൽക്കുന്ന പ്രമോഷനാണ് ക്രോമ അവതരിപ്പിച്ചത്. നവംബർ 22ന് ആരംഭിച്ച വിൽപ്പന 30 വരെ തുടരും.
69,900 രൂപ വിലയുള്ള ഐഫോൺ 16 (128GB) ഓഫറിൽ 66,490 രൂപയ്ക്ക് ലഭ്യമാകും. മാത്രമല്ല, 1,500 രൂപ വരെ വിലയുള്ള കൂപ്പൺ ഉപയോഗിക്കാനും 3,000 രൂപ വരെ ബാങ്ക് കാഷ്ബാക്ക് നേടാനും കഴിയും. 6,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്. ഐഫോൺ 15 വാങ്ങുന്ന ഉപഭോക്താക്കൾക്ക് മൊത്തത്തിൽ 16,000 രൂപവരെ നേട്ടമുണ്ടാകും.
ഐഫോൺ 17 (256GB) ന് 82,900 രൂപയാണ് ശരിക്കുള്ള വില. ബ്ലാക് ഫ്രൈഡേ ഓഫറില്‍ 1,000 രൂപ വരെ ബാങ്ക് ക്യാഷ്ബാക്കും 7,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യവും ക്ലെയിം ചെയ്യാം. ഐഫോൺ 15 എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് 29,000 രൂപവരെ കിഴിവ് ലഭിച്ചേക്കാം, അതായത് മൊത്തത്തിൽ അടയ്ക്കേണ്ട തുകയിൽ ഏകദേശം 45,900 രൂപ കുറവ് ലഭിക്കും.
ഐഫോൺ 17 പ്രോ (256 ജിബി) 1,34,900 ന് ലഭ്യമാകും. കൂടാതെ 3,000 രൂപ വരെ ബാങ്ക് കാഷ്ബാക്കും 12,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും.ഐഫോൺ 15 എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് കൂടുതൽ ഓഫറുകൾ ലഭിക്കും. ഇത് മൊത്തത്തിൽ അടയ്ക്കേണ്ട തുകയിൽ നിന്ന് ഏകദേശം ₹79,900 രൂപ വരെ കുറവായിരിക്കും.
ഇന്ത്യയിൽ ബ്ലാക്ക് ഫ്രൈഡേ കൂടുതൽ പ്രചാരത്തിലായതോടെ, വർഷാവസാനത്തിനുമുമ്പ് പുതിയ ഐഫോൺ മോഡലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കോളാണ് പുതിയ ഓഫറുകള്‍.