ആപ്പിള്‍ 2025-ൽ പുറത്തിറക്കാൻ ഒരുങ്ങുന്ന പുതിയ iPhone 17 സീരീസിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. iPhone 17, iPhone 17 Pro, iPhone 17 Pro Max എന്നിവയ്‌ക്കൊപ്പം പുതിയൊരു മോഡലായ iPhone 17 Air-ഉം ഇത്തവണയെത്തും. എന്നാൽ, ഉപഭോക്താക്കളിൽ നിന്ന് വേണ്ടത്ര പ്രതികരണം ലഭിക്കാത്തതുകൊണ്ട് "Plus" വേരിയന്റ് Apple നിർത്തലാക്കിയതായി റിപ്പോർട്ടുണ്ട്. iPhone 17 Air ഒരു കോംപാക്റ്റ് ഡിസൈനിലാണ് എത്തുന്നത്.
പുതിയ iPhone 17 മോഡലുകളിൽ വ്യത്യസ്ത നിറങ്ങൾ പരീക്ഷിക്കാൻ Apple ഒരുങ്ങുന്നതായി സൂചനയുണ്ട്. സ്റ്റാൻഡേർഡ് iPhone 17-ന് പുതിയ പർപ്പിൾ (purple), ഗ്രീൻ (green) നിറങ്ങൾ ലഭിച്ചേക്കും. iPhone 17 Pro-യ്ക്ക് M4 MacBook Air-ൽ കണ്ടിട്ടുള്ള സ്കൈ ബ്ലൂ (Sky Blue) നിറം ലഭിക്കുമെന്നാണ് ടിപ്‌സ്റ്റർ മജിൻ ബു (Majin Bu) പറയുന്നത്. കൂടാതെ, iPhone 17 Pro-യുടെ ഫ്രെയിം ടൈറ്റാനിയത്തിന് പകരം അലുമിനിയം (aluminum) ആയിരിക്കുമെന്നും, പിൻഭാഗം അലുമിനിയവും ഗ്ലാസും ചേർന്ന ഹൈബ്രിഡ് നിർമ്മിതിയായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
ഐഫോണ്‍ 17-ന്റെ സ്ക്രീൻ വലുപ്പം 6.1 ഇഞ്ചിൽ നിന്ന് 6.3 ഇഞ്ചായി വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. iPhone 16 Pro, വരാനിരിക്കുന്ന iPhone 17 Pro എന്നിവയ്ക്കും 6.3 ഇഞ്ച് ഡിസ്പ്ലേ ആയിരിക്കും. iPhone 17, iPhone 17 Pro എന്നിവ 6.3 ഇഞ്ച് വലുപ്പത്തിലും, iPhone 17 Air: 6.6 ഇഞ്ച് വലുപ്പത്തിലും, iPhone 17 Pro Max: 6.9 ഇഞ്ച് വലുപ്പത്തിലും ലഭ്യമാകും. Plus വേരിയന്റ് നിർത്തലാക്കുന്നതോടെ iPhone 17 ഈ നിരയിലെ ബഡ്ജറ്റ് ഫ്രണ്ട്ലി ഓപ്ഷനായിരിക്കും.
ഐഫോണ്‍ 17 സീരീസിന് വില വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. iPhone 17 Air: $899 ഇന്ത്യന്‍ വില ഏകദേശം 75,000 രൂപയ്ക്കായിരിക്കും ലഭ്യമാവുക. ഇത് നിലവിലെ iPhone 16 Plus-ന്റെ വിലയ്ക്ക് തുല്യമാണ്. iPhone 17-നും iPhone 17 Pro-യ്ക്കും ഇടയിലായിരിക്കും ഇതിന്റെ സ്ഥാനം. ബേസ് മോഡലായ iPhone 17 : $799 ഇന്ത്യന്‍ വില ഏകദേശം 66,500 രൂപയ്ക്കും, iPhone 17 Pro: $999 ഇന്ത്യന്‍ വില ഏകദേശം 83,000 രൂപയ്ക്കും ലഭ്യമാകും. ഉൽപ്പാദനച്ചെലവ് വർദ്ധിക്കുന്നതിനാൽ Apple മൊത്തത്തിൽ വില വർദ്ധിപ്പിച്ചേക്കാനും സാധ്യതയുണ്ട്. സെപ്റ്റംബറിലായിരിക്കും iPhone 17 സീരീസ് പുറത്തിറങ്ങുക.