iphone-15-pro-theft-

തലശ്ശേരിയിലെ ബോട്ടിക്കില്‍ നിന്ന് ഐഫോണ്‍ 15 പ്രോ മോഷണം പോയി. പണപ്പിരിവിനെത്തിയ ആളാണ് മോഷണം നടത്തിയത്. എംഎം റോഡിലെ സലാ ബോട്ടിക്കിലെ ജീവനക്കാരി ഷെസ്‍ന ഫാത്തിമയുടെ ഫോണാണ് കളവുപോയത്. 

പണപ്പിരിവിനെത്തിയ വ്യക്തി പേപ്പറുകള്‍ ഫോണിന് മുകളില്‍ വെച്ച് പേപ്പറിനൊപ്പം ഫോണും എടുക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മോഷ്ടാവിനെ കണ്ടെത്താന്‍ മൊബൈല്‍ കടകള്‍ക്ക് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. ഫോണിന്‍റെ ലോക്ക് തുറക്കാനായി ആരെങ്കിലും സമീപിച്ചാല്‍ പൊലീസിനെ അറിയിക്കണമെന്നാണ് നിര്‍ദേശം.

ENGLISH SUMMARY:

iPhone 15 Pro theft reported in Thalassery boutique. Police are investigating the case and have alerted mobile shops.