ഫോണില്‍ അഴുക്കായാല്‍ കൈയ്യില്‍ കിട്ടുന്നതെന്താണോ അതെടുത്ത് വൃത്തിയാക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ അതത്ര നല്ല ശീലമല്ല എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.ഫോണുമായി സമ്പര്‍ക്കത്തില്‍ വരാന്‍ പാടില്ലാത്ത നിരവധി വസ്തുക്കള്‍ പ്രകൃതിയിലുണ്ട്. കയ്യിൽ കിട്ടുന്നതെന്തെങ്കിലും ഉപയോഗിച്ച് സ്ക്രീൻ തേച്ച് വൃത്തിയാക്കുന്നത് വഴി ഫോണിന്‍റെ സ്ക്രീന്‍ കേടാവുകയും നമ്മുടെ ആരോഗ്യം മോശമാവുകയും ചെയ്യാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
കണ്ണാടികളും ജനാലചില്ലുകളുമൊക്കെ വൃത്തിയാക്കുന്ന പരുക്കന്‍ ക്ലീനറുകള്‍ ഉപയോഗിച്ച് ഒരിക്കലും ഫോണിന്‍റെ സ്ക്രീന്‍ വൃത്തിയാക്കാന്‍ പാടില്ല.ഇത് ഫോണിന്‍റെ സ്ക്രീനിന് ഡാമേജ് ഉണ്ടാക്കും.സ്ക്രീനില്‍ പോറല്‍ അഥവാ സ്ക്രാച്ച് വീഴാനും ഡിസ്പ്ലേ വരെ തകരാറിലാവാനും ഇത് കാരണമായേക്കാം. പേപ്പര്‍ ടിഷ്യൂസ് ഉപയോഗിച്ച് ഫോണ്‍ ക്ലീന്‍ ചെയ്യുന്നവരുമുണ്ട്. എന്നാല്‍ ഇങ്ങനെ ക്ലീന്‍ ചെയ്യുമ്പോള്‍ സ്ക്രീനിലുള്ള പൊടിയോ അഴുക്കോ പൂര്‍ണമായും നീങ്ങണമെന്നില്ല.സ്ക്രീനില്‍ പോറലേല്‍ക്കാനും സാധ്യതയുണ്ട്. കട്ടിപിടിച്ച കറയാണെങ്കില്‍ കൂടെയും സാനിറ്റൈസറോ മേക്കപ്പ് റിമൂവലോ പോലെയുള്ള രാസവസ്തുക്കളടങ്ങിയ ദ്രാവകങ്ങളുപയോഗിച്ച് ഫോണ്‍ ഒരു കാരണവശാലും തുടയ്ക്കരുത്.വിദേശമദ്യം ഉപയോഗിച്ച് ഫോണ്‍ ക്ലീന്‍ ചെയ്യുന്നവര്‍ നിരവധിയാണ്. ഇത് ഫോണിലെ ലോലമായ കോട്ടിങിന് പ്രശ്നമുണ്ടാക്കും. ആപ്പിള്‍ കമ്പനി പോലും ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ വിലക്കിയിട്ടുണ്ട്.
ഇതൊക്കെ അപകടമാണെന്നുകരുതി കംപ്രെസ് ചെയ്ത വായു ഉപയോഗിച്ച് ഫോണ്‍ സ്ക്രീന്‍ ക്ലീന്‍ ചെയ്യുന്നവരുണ്ട്. ഇങ്ങനെ ചെയ്താല്‍ ഫോണിന്‍റെ ഹാര്‍ഡ്വെയറിന് തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. മൈക്ക് സ്പീക്കര്‍ തുടങ്ങിയവ പെട്ടെന്ന് നശിച്ചേക്കാം. സദാസമയവും മുഖവുമായി സമ്പര്‍ക്കത്തില്‍ വരുന്ന സ്ക്രീന്‍ ക്ലീന്‍ ചെയ്യാന്‍ വൈപ്സ് ഉപയോഗിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ഡിസ്ഇന്‍ഫെക്ടന്‍റ് വൈപ്സ് ഉപയോഗിക്കുന്നത് ഫോണിനും നമുക്കും ഗുണം ചെയ്യില്ല.ഇതുപോലെ വിനാഗിരി ഉപയോഗിച്ച് വൃത്തിയാക്കാന്‍ ചിലരെങ്കിലും ശ്രമിക്കാറുണ്ടാ. പ്രത്യക്ഷത്തില്‍ തകരാറുകള്‍ ഒന്നും തോന്നില്ലെങ്കിലും ഇങ്ങനെ ചെയ്യുക വഴി ഫോണിന്‍റെ സ്ക്രീനിലെ ഒലിയോഫോബിക് കോട്ടിങ് ഇത് തകരാറിലാക്കും. പിന്നെ ഫോണ്‍ എന്തുപയോഗിച്ച് വൃത്തിയാക്കാം എന്നാണോ ചിന്തിക്കുന്നത്? ഗ്ലാസ് പ്രതലമൊഴിച്ചുള്ള ഭാഗങ്ങള്‍ വേണമെങ്കില്‍ 50:50അനുപാതത്തില്‍ വിനാഗിരിയും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്.