Image:8bitdo
കുട്ടിക്കാലത്തെ വിഡിയോ ഗെയിം കണ്‍സോളുകളോടുള്ള ആ പ്രേമം ഇപ്പോളും നിങ്ങളിലുണ്ടോ? ഗെയിമുകളെല്ലാം മൊബൈലിലേക്ക് ചേക്കേറിയ പുതിയ കാലത്ത് മൊബൈൽ ഗെയിമുകള്‍ക്കായി ഒരു പോർട്രെയിറ്റ്-മോഡ് കണ്‍സോള്‍ ലഭിച്ചാലോ? എന്നാല്‍ അത്തരത്തില്‍ പോർട്രെയിറ്റ്-മോഡ് കൺട്രോളറായ ഫ്ലിപ്പ്പാഡ് അവതരിപ്പിച്ച് നിങ്ങളെ ആ പഴയ നൊസ്റ്റാള്‍ജിയയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ് 8BitDo.
ഗെയിം കളിക്കുമ്പോള്‍ ഇനി ടച്ച് സ്ക്രീനിന്‍റെ ബുദ്ധിമുട്ടുകളില്ല എന്നര്‍ഥം. പകരം നിങ്ങളുടെ ഫോണിന്റെ യുഎസ്ബി– സി പോര്‍ട്ട് ഉപയോഗിച്ച് ഫ്ലിപ്പ്പാഡ് കണക്ട് ചെയ്യാം. ഫിസിക്കൽ ബട്ടണുകള്‍ ഉപയോഗിച്ച് ഗെയിം കളിക്കാം. ഐഫോണിലും ആൻഡ്രോയിഡ് ഉപകരണങ്ങളിലും പ്രവർത്തിക്കും. ഒരു ക്ലാസിക് ഡി-പാഡ്, നാല് ABXY ബട്ടണുകൾ, ഇഷ്ടാനുസൃതമാക്കാവുന്ന മറ്റ് ബട്ടണുകൾ എന്നിവയുമായാണ് ഫ്ലിപ്പ്പാഡ് എത്തുന്നത്. റെട്രോ പ്ലാറ്റ്‌ഫോമറുകൾ, ആർക്കേഡ് ഗെയിമുകൾ, എമുലേറ്ററുകൾ എന്നിവയ്‌ക്കായി നിർമ്മിച്ചതാണിത്.
പോർട്രെയ്റ്റ് ഓറിയന്റേഷനാണ് ഫ്ലിപ്പ്പാഡിനെ വ്യത്യസ്തമാക്കുന്നത്. ഇത് സബ്‌വേ സർഫറുകൾ അല്ലെങ്കിൽ എമുലേറ്ററുകളിലൂടെ പ്രവർത്തിക്കുന്ന ക്ലാസിക് ഗെയിം ബോയ് ടൈറ്റില്‍സ് പോലുള്ള ഗെയിമുകൾക്ക് അനുയോജ്യമാണ്. USB-C പോർട്ടിലേക്ക് നേരിട്ട് പ്ലഗ് ചെയ്യുന്നതിനാൽ ബ്ലൂടൂത്ത് കണക്ട് ചെയ്യാനും കാത്തിരിക്കേണ്ട. മാത്രമല്ല ചാര്‍ജ് ചെയ്യേണ്ട ആവശ്യകതയുമില്ല. അനായാസം കൊണ്ടുനടക്കുകയും ചെയ്യാം.
ഈ വര്‍ഷം മാര്‍ച്ച്– ഏപ്രില്‍ മാസത്തോടെ ഫ്ലിപ്പ്പാഡ് പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അമേരിക്കയില്‍ നടക്കുന്ന കൺസ്യൂമർ ടെക്‌നോളജി അസോസിയേഷന്‍റെ വ്യാപാര പ്രദര്‍ശനമായ സിഇഎസ് 2026 ലാണ് ഫ്ലിപ്പ്പാഡ് അവതരിപ്പിച്ചിരിക്കുന്നു.