2025ലെ വമ്പന്‍ റിലീസാകുമെന്ന് പ്രതീക്ഷിച്ചിരുന്ന വിഡിയോ ഗെയിം GTA സിക്സിന്റെ വരവ് ഇനിയും വൈകും. ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ – സിക്സ് അടുത്തവര്‍ഷം മേയ് മാസത്തിലേ പുറത്തിറങ്ങുവെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. റിലീസ് വൈകുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ കമ്പനി ഓവരിവില ഇടിഞ്ഞു.
ജിടിഎ സിക്സിന്റെ വരവിന് മുന്നേ നമ്മുക്ക് വിഴിഞ്ഞം തുറമുഖം വരെ ഉദ്ഘാടനം ചെയ്തുകിട്ടി. കമന്റ് ബോക്സിലെ ഇത്തരം ട്രോളുകള്‍ക്ക് ഇനിയും ആയുസുണ്ട്. ഗെയിം മര്യാദക്ക് പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം വേണമെന്നാണ് റോക്ക് സ്റ്റാര്‍ ഗെയിംസിന്റെ വിശദീകരണം. ഇതോടെ പത്തുശതമാനമാണ് കമ്പനിയുടെ ഓഹരിവില ഇടിഞ്ഞത്. രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വീഴ്ച്ച. ആദ്യമായല്ല ജിടിഎ സിക്സിന്റെ റിലീസ് നീട്ടുവയ്ക്കുന്നത്. ഗെയിമേഴ്സിന്റെ പ്രതീക്ഷയ്ക്ക് അപ്പുറം നില്‍ക്കുന്ന ഗെയിമായിരിക്കും പുറത്തിറങ്ങുന്നതെന്നാണ് കമ്പനിയുടെ വാര്‍ത്താക്കുറിപ്പ്. അടുത്ത വര്‍ഷം മേയ് 26 ആണ് പുതിയ റിലീസ് ദിവസമായി പറയുന്നത്. GTA ഫൈവ് ലോകമെമ്പാടും 21 കോടി കോപ്പികളാണ് വിറ്റഴിച്ചത്. മൈന്‍ക്രാഫ്റ്റിന് ശേഷം ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഗെയിമാണ് .