ios പതിനെട്ടില്‍ നിന്ന് ios ഇരുപത്തിയാറിലേക്ക്, ആപ്പിളിന്‍റെ പുതിയ ഐഒഎസ് വേര്‍ഷന്‍റെ പേര് തന്നെ വലിയ ചര്‍ച്ചയായിരുന്നു. പുതിയ ഗ്ലാസി ലുക്കും ഡിസൈനും അപ്ഡേറ്റിനെ ആകര്‍ഷകമാക്കി. ഇപ്പോഴിതാ ഐഫോണ്‍ 17 റിലീസിനുപിന്നാലെ പുറത്തിറക്കിയ പുതിയ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ഹീറ്റിങ് ഇഷ്യൂ ഉണ്ടാക്കുന്നുവെന്ന് കാണിച്ച് ആപ്പിള്‍ ഉപഭോക്താക്കളും രംഗത്തെത്തിയിരിക്കുകയാണ്.
ജൂണിൽ ആപ്പിളിന്‍റെ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ പ്രഖ്യാപിച്ച അപ്‌ഡേറ്റ് ഈ ആഴ്ചയുടെ തുടക്കത്തിലാണ് ഔദ്യോഗികമായി പുറത്തിറങ്ങിയത്. ഇൻസ്റ്റാൾ ചെയ്തതിന് തൊട്ടുപിന്നാലെ, ഉപഭോക്താക്കൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം ബാറ്ററി പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിരുന്നു 58 മിനുട്ട് മുമ്പ് ഫുൾ ചാർജ് ചെയ്തതാണ്, ഇതിനോടകം ഫോണിന്‍റെ ചാര്‍ജ് 79% ആയി കുറഞ്ഞു എക്സില്‍ ഒരു ഉപഭോക്താവ് കുറിച്ചതിങ്ങനെയാണ് . iOS 26 അദ്ദേഹത്തിന്‍റെ ഫോണിനെ തകര്‍ത്തുകളഞ്ഞുവെന്നാണ് ആരോപണം.
പുതിയ iPhone 17– ന്‍റെ ഡിസൈനിനെക്കുറിച്ചുള്ള സമീപകാല വിമർശനങ്ങൾക്ക് ശേഷമാണ് ഈ പരാതികൾ വരുന്നത്. വരാനിരിക്കുന്ന iPhone 17ന്‍റെ ഡിസൈൻ മോശമാണെന്ന അഭിപ്രായവുമായി പല ആപ്പിള്‍ ആരാധകരും രംഗത്തെത്തിയിരുന്നു.
മുന്‍പ്, സമാനമായ പ്രശ്നങ്ങൾ ചിലപ്പോൾ ബാക്ഗ്രൗണ്ട് പ്രോസസ് പൂർത്തിയാകുമ്പോൾ സ്വയം പരിഹരിക്കപ്പെട്ടിരുന്നു, എന്നാൽ പല ഉപഭോക്താക്കളും ഇപ്പോഴും നിരാശരാണ്. ഏറെ കൗതുകത്തോടെ സോഫ്റ്റ്വെയര്‍ അപ്ഡോറ്റ് ചെയ്ത പലരും അതിവൈകാരികമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. അതിവേഗം ബാറ്ററി 80% ആയി കുറഞ്ഞുവെന്നാണ് പ്രധാന പരാതി. ചാർജിംഗ് പാറ്റേണില്‍ ഞാൻ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന വിശദീകരണവുമായും പലരും രംഗത്തെത്തി. മുന്‍പ് ബാറ്ററി ഡ്രൈനേജ് ആരോപിക്കുമ്പോള്‍ ആപ്പിള്‍ സ്ഥിരമായി ചാര്‍ജിങ് പാറ്റേണിനെ പഴിചാരാറുണ്ടായിരുന്നു. പ്രൈമറി ഫോണിനെക്കാള്‍ കുറവ് സമയം മാത്രം ഉപയോഗിച്ച ഫോണ്‍ പോലും ചൂടായെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു. അതിനിടെ ബാറ്ററി ഡ്രെയിനേജ് താല്‍ക്കാലിക പ്രശ്നമാണെന്ന വിശദീകരണവുമായി ആപ്പിള്‍ രംഗത്തെത്തി. ആശങ്കപ്പെടേണ്ടകാര്യമില്ലെന്ന് കാണിച്ച് കമ്പനി ഓൺലൈൻ പ്രസ്താവനയും പുറത്തിറക്കി.
കുറിപ്പിന്‍റെ പൂര്‍ണരൂപം;
"ഇത് സാധാരണമാണ്, കാരണം നിങ്ങളുടെ ഡാറ്റയും ഫയലുകളും ഉൾപ്പെടെയുള്ള ബാക്ഗ്രൗണ്ട് പ്രോസസുകള്‍ പൂർത്തിയാക്കാൻ നിങ്ങളുടെ ഡിവൈസിന് സമയം ആവശ്യമാണ്, പുതിയ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാനും, ആപ്പുകൾ അപ്‌ഡേറ്റ് ചെയ്യാനും സമയമെടുക്കും, ഒരു അപ്‌ഡേറ്റ് പൂർത്തിയാക്കിയതിന് ശേഷം, പ്രത്യേകിച്ച് ഒരു വലിയ അപ്‌ഡേറ്റ് ആണെങ്കിൽ, ബാറ്ററി ലൈഫിലും ഹീറ്റിങ്ങിലും താൽക്കാലികമായ മാറ്റങ്ങൾ അനുഭവപ്പെട്ടേക്കാം..'