• നിരുപദ്രവമെന്ന് തോന്നുന്ന സന്ദേശങ്ങളാകാം തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. നമ്പര്‍ മാറിപ്പോയി എന്ന് പറഞ്ഞുള്ള സന്ദേശങ്ങളെയും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വലിയ ശമ്പളമുള്ള ജോലി വാഗ്ദാനം, വീട്ടിലിരുന്ന് ജോലി ചെയ്ത് ലക്ഷങ്ങള്‍ നേടാം, നിങ്ങളുടെ അടുത്ത സുഹൃത്തിന്‍റെ പരിചയക്കാരനാണ് എന്ന് പറഞ്ഞുള്ള സന്ദേശങ്ങളെല്ലാം അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതാണ് നല്ലത്.

ഏറ്റവും ജനപ്രിയ ആപ്ലിക്കേഷനായ വാട്സാപ്പില്‍ വരുന്ന എല്ലാ മെസേജുകളും വിശ്വസിക്കാനാകുമോ? ഇല്ല. കാരണം. തട്ടിപ്പ് സന്ദേശങ്ങളും സ്പാമുകളും നടക്കുന്നത് വാട്സ്ആപ്പ് ഫോര്‍വേര്‍ഡുകളിലൂടെയാണ്. 

രാജ്യത്ത് ഏകദേശം 500 മില്യണ്‍ ഉപയോക്താക്കളുള്ള ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പെന്നാണ് കണക്കുകള്‍. രാജ്യത്തെ ഏറ്റവും ജനപ്രിയമായ പ്ലാറ്റ്‌ഫോം.  അതുകൊണ്ടുതന്നെ തട്ടിപ്പുകാർക്കും ഇത് സൗകര്യമാണ്.  വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ, ആൾമാറാട്ടം വഴിയുള്ള തട്ടിപ്പുകൾ, ഫിഷിംഗ് ലിങ്കുകൾ, ലോട്ടറി തട്ടിപ്പുകൾ, നിക്ഷേപ തട്ടിപ്പുകൾ എന്നിങ്ങനെ ദിനംപ്രതി പലതും ഇതുവഴി നടക്കുന്നുണ്ട്. 

അതുകൊണ്ടുതന്നെ ഏതൊക്കെ തരം മെസേജുകളാണ് തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്നത് എന്ന് അറിഞ്ഞിരുന്നാല്‍ ഇത്തരക്കാരില്‍ നിന്ന് ഒരുപരിധിവരെ രക്ഷനേടാനാകും.  

OTP-യും സ്‌ക്രീൻ ഷെയറിംഗും വേണ്ട

സർക്കാർ വകുപ്പുകളോ ബാങ്കുകളോ സേവനദാതാക്കളോ ഒരിക്കലും വാട്‌സ്ആപ്പ് വഴി നിങ്ങളോട് OTP ആവശ്യപ്പെടില്ല. OTP എന്നത് നിങ്ങളുടെ വ്യക്തിഗതമായ സ്ഥിരീകരണത്തിനുള്ള മാർഗ്ഗമാണ്. അവ നിശ്ചിത സെക്കൻഡുകൾക്കുള്ളിൽ അസാധുവാകുന്നതിന്‍റെ കാരണവും അതാണ്. 

OTP പങ്കിടാൻ ആവശ്യപ്പെടുന്നവര്‍ നിങ്ങളുടെ അക്കൗണ്ട് കൈക്കലാക്കാനോ നിങ്ങളുടെ പേരിൽ എന്തെങ്കിലും ഇടപാട് നടത്താനോ ആണ് ശ്രമിക്കുന്നത്

OTP പങ്കിടാൻ ആവശ്യപ്പെടുന്നവര്‍ നിങ്ങളുടെ അക്കൗണ്ട് കൈക്കലാക്കാനോ നിങ്ങളുടെ പേരിൽ എന്തെങ്കിലും ഇടപാട് നടത്താനോ ആണ് ശ്രമിക്കുന്നത്. അതുപോലെ, വാട്‌സ്ആപ്പ് വഴിയോ മറ്റേതെങ്കിലും പ്ലാറ്റ്‌ഫോം വഴിയോ ഉള്ള കോളുകൾക്കിടയിൽ സ്‌ക്രീൻ ഷെയർ ചെയ്യാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ അതും നിരസിക്കുക. സ്‌ക്രീൻ ഷെയറിംഗ് വഴി, ബാങ്കിംഗ് ആപ്പുകൾ, പാസ്‌വേഡുകൾ, വരുന്ന OTP-കൾ എന്നിവയുൾപ്പെടെ നിങ്ങളുടെ ഫോണിലുള്ളതെല്ലാം മറ്റൊരാൾക്ക് തത്സമയം കാണാൻ സാധിക്കും.

പരിചയമില്ലാത്ത നമ്പരുകള്‍ക്ക് മറുപടി വേണ്ട

നിങ്ങൾക്ക് പരിചയമില്ലാത്ത നമ്പരില്‍ നിന്ന് ഒരാൾ സന്ദേശം അയച്ചാൽ ശ്രദ്ധിക്കണം. പ്രത്യേകിച്ച് നിങ്ങളെ പുകഴ്ത്തുന്നതോ, അല്ലെങ്കില്‍ നിങ്ങളെ പ്രലോഭിപ്പിക്കുന്ന  ഓഫറുകള്‍ നല്‍കുകയോ ചെയ്താല്‍ ഓരാലോചനയുമില്ലാതെ അതില്‍ വീഴതരുത്.   'urgent request' എന്ന തലക്കെട്ടോടെയുള്ള വരുന്ന അപരിചിതസന്ദേശങ്ങളും കരുതലോടെ  കൈകാര്യം ചെയ്യണം. 

നിങ്ങൾക്ക് പരിചയമുള്ളവരോ, അല്ലാത്തവരോ അയക്കുന്ന ലിങ്കുകളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്.

നിരുപദ്രവമെന്ന് തോന്നുന്ന ഇത്തരം സന്ദേശങ്ങളാകാം തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. നമ്പര്‍ മാറിപ്പോയി എന്ന് പറഞ്ഞുള്ള സന്ദേശങ്ങളെയും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വലിയ ശമ്പളമുള്ള ജോലി വാഗ്ദാനം, വീട്ടിലിരുന്ന് ജോലി ചെയ്ത് ലക്ഷങ്ങള്‍ നേടാം, നിങ്ങളുടെ അടുത്ത സുഹൃത്തിന്‍റെ പരിചയക്കാരനാണ് എന്ന് പറഞ്ഞുള്ള സന്ദേശങ്ങളെല്ലാം  അല്‍പം ശ്രദ്ധയോടെ  കൈകാര്യം ചെയ്യുന്നതാണ് നല്ലത്.  

ആള്‍മാറാട്ടം ശ്രദ്ധിക്കണേ.. 

കുടുംബാംഗമാണെന്നോ സുഹൃത്താണെന്നോ ആൾമാറാട്ടം നടത്തിയുള്ള തട്ടിപ്പുകൾ ഇപ്പോൾ വ്യാപകമാണ്. മകനോ, മകളോ, സഹോദരനോ പുതിയൊരു നമ്പറിൽ നിന്ന് സന്ദേശം അയക്കുന്നതുപോലെ തോന്നിപ്പിക്കുന്നതാണ് ഇതിന്‍റെ രീതി. തൊട്ടുപിന്നാലെ തന്നെ, എന്തെങ്കിലും അത്യാവശ്യഘട്ടം പറഞ്ഞ് പണം ആവശ്യപ്പെടുകയും ചെയ്യും. 

Read Also: പേഴ്സണല്‍ ഡീറ്റെയില്‍സ് ഗൂഗിള്‍ സെര്‍ച്ചിലുണ്ടോ? ഒഴിവാക്കേണ്ടത് എങ്ങനെ?

സന്ദേശം അയച്ചയാൾ അവകാശപ്പെടുന്ന വ്യക്തി തന്നെയാണോ എന്ന സംശയം തോന്നുന്നതിന് മുൻപുതന്നെ, സഹായിക്കണമെന്ന തോന്നൽ ഉണ്ടാക്കിയെടുക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുക. അതിനാൽ, പണം അയക്കുന്നതിന് മുൻപ് ആ വ്യക്തിയുടെ സ്ഥിരമായ നമ്പറിൽ വിളിച്ച് കാര്യം ഉറപ്പുവരുത്തുക.  

ലോഗിന്‍ ചെയ്യരുതേ...

ബാങ്കുകളോ, സർക്കാർ പോർട്ടലുകളോ ഒരിക്കലും വാട്‌സ്ആപ്പ് വഴി നിങ്ങൾക്ക് ഒരു ലിങ്ക് അയച്ച് ലോഗിൻ ചെയ്യാൻ ആവശ്യപ്പെടില്ല

ലോഗിൻ ചെയ്യാനോ, എന്തെങ്കിലും വിവരങ്ങള്‍ സ്ഥിരീകരിക്കാനോ ആവശ്യപ്പെടുന്ന ലിങ്കുകളെ വാട്ട്‌സ്ആപ്പ് ഫിഷിംഗ് ലിങ്കുകൾ ആയി കണക്കാക്കുന്നു. ബാങ്ക് വെബ്‌സൈറ്റുകൾ, സർക്കാർ പോർട്ടലുകൾ, കൊറിയർ ട്രാക്കിംഗ് പേജുകൾ, ജനപ്രിയ ആപ്പുകൾ എന്നിവയുടെ ലിങ്കുകള്‍ക്ക് സമാനമാകും തട്ടിപ്പുകാര്‍ അയക്കുന്നവയും.  

നിങ്ങൾക്ക് പരിചയമുള്ളവരോ, അല്ലാത്തവരോ അയക്കുന്ന ലിങ്കുകളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. നിങ്ങള്‍ക്ക് പരിചയമുള്ളയാള്‍ അയക്കുന്ന ലിങ്കുകള്‍ ആണെങ്കില്‍ പോലും ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് മുന്‍കരുതല്‍ എടുക്കുന്നത് നന്നാകും. ബാങ്കുകളോ, സർക്കാർ പോർട്ടലുകളോ ഒരിക്കലും വാട്‌സ്ആപ്പ് വഴി നിങ്ങൾക്ക് ഒരു ലിങ്ക് അയച്ച് ലോഗിൻ ചെയ്യാൻ ആവശ്യപ്പെടില്ല. നിങ്ങളുടെ അക്കൗണ്ട് അപകടത്തിലാണെന്നോ, നിങ്ങളുടെ പാഴ്സല്‍ കുടുങ്ങി കിടക്കുകയാണെന്നോ സന്ദേശം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. തട്ടിപ്പില്‍ വീഴരുത്.  

തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാം 

സംശയാസ്പദമായ സന്ദേശങ്ങൾ അയച്ചയാളെ അറിയിക്കാതെ തന്നെ അക്കൗണ്ട് റിപ്പോർട്ട് ചെയ്യുന്നത് വാട്‌സ്ആപ്പിൽ സൗകര്യമുണ്ട്. സന്ദേശം വന്ന ചാറ്റ് തുറന്ന് മുകളിലുള്ള കോൺടാക്റ്റ് പേരിൽ അല്ലെങ്കില്‍ നമ്പരില്‍ ക്ലിക്ക് ചെയ്യുക, താഴേക്ക് സ്ക്രോൾ ചെയ്യുമ്പോള്‍ 'Report' (റിപ്പോർട്ട്) ഓപ്ഷൻ കണ്ടെത്താനാകും. നിങ്ങൾക്ക് അക്കൗണ്ട് റിപ്പോർട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ഇവിടെ സാധിക്കും.  

ഈ സെറ്റിങ്സുകളും ഓണ്‍ ആക്കിക്കോളൂ...

WhatsApp  സെറ്റിങ്സില്‍ Privacy ഓപ്ഷനില്‍, നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ, സ്റ്റാറ്റസ്, നിങ്ങൾ അവസാനമായി ഓൺലൈനിൽ എപ്പോൾ എന്നിവ ആർക്കൊക്കെ കാണാനാകുമെന്നത് നിങ്ങളുടെ കോണ്‍ടാക്റ്റിലുള്ള നമ്പരുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുക. 

Calls എന്ന ഓപ്ഷനില്‍ അനാവശ്യമായ WhatsApp കോളുകൾ വരാതിരിക്കാന്‍ Silence Unknown Callers എന്ന ഓപ്ഷന്‍ ഓണ്‍ ആക്കി വയ്ക്കുക. 

ENGLISH SUMMARY:

WhatsApp, despite its immense popularity in India, has become a significant hub for fraudulent activities like phishing, fake job offers, and impersonation scams. To protect yourself, never click on suspicious links, share OTPs, or engage in screen sharing with unknown contacts requesting urgent financial assistance. Always verify the identity of anyone claiming to be a family member or friend by contacting them through their known, personal numbers. Additionally, utilizing WhatsApp’s built-in privacy and reporting features is essential to securing your account against these evolving digital threats.