insta-updat

TOPICS COVERED

വാട്ട്സാപ്പ് സ്റ്റാറ്റസുകളേക്കാള്‍ ഏറെ മുന്നിലാണ് നിലവില്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറീസ്. വാട്ട്സാപ്പിനേക്കാള്‍ കൂടുതല്‍ കാഷ്വല്‍ ആയതിനാലും എഡിറ്റിങ്, ഫില്‍റ്റര്‍ ഓപ്ഷനുകള്‍ ഉള്ളതിനാലും മറ്റ് പല കാരണങ്ങളാലും ഇന്‍സ്റ്റാഗ്രാം സ്റ്റോറീസിന് പ്രചാരം കൂടി.  ഇഷ്ടപ്പെട്ട ആളുകളുടെ സ്റ്റോറികള്‍ രണ്ടും മൂന്നും തവണ തുറന്നുനോക്കുന്നവരുമുണ്ട്. ഒരു പരിധിവരെ ഇത് സാധാരണ സംഭവമാണെങ്കിലും തുടര്‍ച്ചയായി ഒരാളുടെ അക്കൗണ്ട് നോക്കുന്നതും സ്റ്റോറീസ് നോക്കുന്നതും സൈബര്‍ സ്റ്റോക്കിങ്ങായി കണക്കാക്കാവുന്നതാണ്.

 ഇത്തരം സ്റ്റോറി തുടര്‍ച്ചയായി കാണുന്നവര്‍ക്ക് പണിയാവുകയാണ് ഇന്‍സ്റ്റാഗ്രാമിന്‍റെ പുതിയ ഫീച്ചര്‍. 

സ്റ്റോറികള്‍ തുടര്‍ച്ചയായി കാണുന്നവരെ കാണിക്കാനും എത്ര തവണ അവര്‍ അത് കണ്ടെന്ന് കാണിക്കുന്നതും ചെയ്യുന്നതായ ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിക്കാന്‍ പോകുന്നത്. ഇന്‍സ്റ്റാഗ്രാമിന്‍റെ പുതിയ സബ്സ്ക്രിപ്ഷന്‍ രീതിയായ ഇന്‍സ്റ്റാഗ്രാം പ്ലസിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. 

4 ഡോളര്‍ മാസം വരിസംഖ്യ അടച്ചാലാണ് ഇന്‍സ്റ്റാഗ്രാം പ്ലസിലേക്ക് മാറാന്‍ സാധിക്കുക. റീവാച്ച് ചെയ്തവരെ അറിയാനുള്ള ഫീച്ചര്‍ കൂടാതെ, പ്രൊഫൈല്‍ മികച്ച രീതിയില്‍ കസ്റ്റമൈസ് ചെയ്യാനും, ദൈര്‍ഘ്യം കൂടിയ സ്റ്റോറീസ് ഇടാനും കൂടുതല്‍ വിശദമായ അനലെറ്റിക്സും ഇന്‍സ്റ്റാഗ്രാം പ്ലസില്‍ ലഭിക്കും. 

രഹസ്യമായി ആളുകളുടെ സ്റ്റോറീസ് തുടര്‍ച്ചയായി നോക്കിയാല്‍ എന്തിനെന്‍റെ സ്റ്റോറി ഇത്ര തവണ വാച്ച് ചെയ്തെന്ന ചോദ്യം ഭാവിയില്‍ നേരിടേണ്ടി വരുമെന്ന് ചുരുക്കം.

ENGLISH SUMMARY:

Instagram stories are now more popular than WhatsApp statuses due to their casual nature, editing options, and filters. A new Instagram feature will reveal who is repeatedly watching your stories, potentially making frequent viewers accountable.