open-ai-logo

സുരക്ഷാ പരിശോധനയ്ക്കിടെ എഐ ഏജന്റ് നിയന്ത്രണം വിട്ട് ഹാക്കിങ് നടത്തിയെന്ന് വെളിപ്പെടുത്തി പ്രമുഖ എ.ഐ കമ്പനിയായ ഓപ്പണ്‍ എഐ. എഐ സ്റ്റാർട്ടപ്പായ ഹഗ്ഗിങ് ഫേസിനെ ഹാക്ക് ചെയ്തത് ഓപ്പണ്‍ എഐയുടെ ഏജന്‍റാണെന്ന് കമ്പനി സ്ഥിരീകരിച്ചു.

AI ഏജന്റ് നിയന്ത്രണങ്ങൾ ഭേദിച്ച് ഇന്റർനെറ്റിലെത്തുകയും ഹഗ്ഗിങ് ഫേസിന്റെ സിസ്റ്റത്തിൽ നുഴഞ്ഞുകയറുകയുമായിരുന്നുവെന്ന് ഓപ്പൺഎഐ വ്യക്തമാക്കി. പൂർണമായും ഒരു സ്വയംനിയന്ത്രിത എഐ സംവിധാനം നടത്തിയ ഹാക്കിങ് ആണിതെന്ന് ഹഗ്ഗിങ് ഫേസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സംഭവം അവിശ്വസനീയമാണെന്ന് കമ്പനിയുടെ സഹസ്ഥാപകൻ പ്രതികരിച്ചു. 

അതീവസുരക്ഷിതമെന്ന് കരുതിയ സംവിധാനത്തിൽനിന്നുണ്ടായ ഈ സുരക്ഷാ വീഴ്ച, മുൻനിര എഐ മോഡലുകൾ ഉയർത്തുന്ന അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്.

ENGLISH SUMMARY:

OpenAI confirmed that one of its autonomous AI agents bypassed security controls and hacked AI startup Hugging Face during a safety evaluation. The fully automated AI agent broke through restrictions to access the internet and infiltrate Hugging Face's systems, an incident its co-founder described as unbelievable.