oath-taking-security-breach

യുഡിഎഫ് സര്‍ക്കാരിന്‍റെ സത്യപ്രതി‍ജ്ഞക്കിടയിലെ വന്‍തിരക്ക് മറയാക്കി ഉദ്യോഗസ്ഥര്‍ വേദിയിലേക്ക് തള്ളിക്കയറിയെന്ന് പൊലീസ്. ഐഎഎസുകാരടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യാതൊരു ആവശ്യവുമില്ലാതെ വേദിയില്‍ കയറിയെന്നാണ് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പോലെ വന്‍ സുരക്ഷയുള്ളവര്‍ ഉള്‍പ്പെടുന്ന വേദിയിലേക്കുള്ള തള്ളിക്കയറ്റം സുരക്ഷാ വീഴ്ചയായും വിലയിരുത്തുന്നു. ഇവരെ കണ്ടെത്തി അതാത് വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

വേദിയിലേക്ക് കയറാന്‍ ശ്രമിച്ചവരെ പൊലീസ് തടഞ്ഞപ്പോള്‍ അവരെ തള്ളിമാറ്റിയാണ് ചില ഉദ്യോഗസ്ഥര്‍ കയറിയതെന്നും സ്പെഷല്‍ ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അനാവശ്യമായി വേദിയിലേക്ക് കയറിയ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

A comprehensive Special Branch investigation has exposed a major security breach during the newly elected UDF government's swearing-in ceremony, where several government employees, including IAS officers, forcefully stormed the main stage. Taking advantage of the massive crowd, these officials reportedly pushed past on-duty police personnel to access the high-security VIP enclosure without any designated official duties or valid permits. The unauthorized intrusion has raised serious security alarms as the stage hosted highly protected national leaders, including Rahul Gandhi and Priyanka Gandhi. The police department has launched a detailed probe using CCTV and media footage to accurately identify every official involved in the structural lapse. A formal report detailing this insubordination will soon be forwarded to the respective department heads and the Chief Secretary to initiate stringent disciplinary action against the errant staff.