AI Image

AI Image

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എഐ എന്നൊക്കെ നിരന്തരം കേൾക്കുന്നുണ്ടെങ്കിലും ഇതേക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവർ ഇപ്പോഴുമുണ്ട്. എഐ എന്തോ മനസിലാക്കാൻ പ്രയാസമുള്ള സാങ്കേതിക വിഷയമാണെന്ന് കരുതുന്നവരും കുറവല്ല. എളുപ്പത്തിൽ എഐയുടെ അടിസ്ഥാന പാഠങ്ങൾ പഠിച്ചെടുക്കാമെന്നതാണ് സത്യം. മുന്നോട്ടുള്ള കാലഘട്ടത്തിൽ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കണമെങ്കിൽ എഐയിൽ അടിസ്ഥാന ധാരണയെങ്കിലും നേടുന്നതാവും ബുദ്ധി. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം എന്നുവേണ്ട ഏത് മേഖല എടുത്തു നോക്കിയാലും അദ്ഭുതാവഹമായ എഐ ഇടപെടലുകൾ കാണാം. 

തൊഴിലിടങ്ങളിൽ മാത്രമല്ല നിത്യജീവിതത്തിലും എഐ അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. നിത്യജീവിതത്തിൽ എഐയുടെ റോൾ എന്താണ്? നമുക്ക് പ്രയോജനപ്പെടുത്താനാകുന്ന എഐ ടൂളുകൾ ഏതൊക്കെയാണ്? സ്വന്തം സംരംഭങ്ങളുടെ ഉയർച്ചയ്ക്ക് എഐ സാധ്യതകൾ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം, ചാറ്റ് ജിപിടിയിൽ എങ്ങനെ നിർദേശങ്ങൾ (പ്രോംപ്റ്റ്) നൽകിയാൽ ആണ് കൃത്യമായ ഉത്തരങ്ങൾ ലഭിക്കുക, പുതുമയാർന്ന കണ്ടന്റുകൾ എങ്ങനെ നിർമിക്കാം തുടങ്ങി അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട എഐ ഉപയോഗങ്ങൾ നിരവധിയാണ്.

യഥാർത്ഥ ബിസിനസ് സാഹചര്യങ്ങൾക്കനുശ്രിതമായി എഐയില്‍ പ്രായോഗിക പരിശീലനം ലഭ്യമാക്കുന്ന ഓൺലൈൻ കോഴ്സ് ഡിസംബർ 10 ന് ആരംഭിക്കുന്നു. മൈക്രോസോഫ്റ്റ് ഗ്ലോബൽ എക്സാമിനേഷനും സർട്ടിഫിക്കറ്റും ഉൾപ്പെടുത്തിയിരിക്കുന്ന കോഴ്സ് വിജയകരമായി പൂർത്തീകരിക്കുമ്പോൾ റെസ്യുമേ, ലിങ്കഡ് ഇൻ പ്രൊഫൈലുകളുടെ നിലവാരമുയർത്താൻ പോന്ന ഡിജിറ്റൽ ബാഡ്ജും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക https://shorturl.at/bUVrB ഫോൺ:  9048991111. 

ENGLISH SUMMARY:

An online course on Artificial Intelligence (AI) basics is commencing on December 10, aimed at demystifying AI and teaching its essential uses for daily life and career advancement. The course covers practical applications like utilizing AI tools, integrating AI into business ventures, and mastering prompt engineering for tools like ChatGPT to generate quality content. This practical training includes the Microsoft Global Examination and Certificate. Successful completion will award participants a digital badge to enhance their resume and LinkedIn profiles. Register via the provided Google Form for more details.