ആർട്ടിഫിഷൽ ഇന്റലിജന്റസിന്റെ സഹായത്തോടെ ജോലി ‘എളുപ്പം തീർക്കുന്നതിൽ’ മുന്നിൽ ജെൻ സി പുരുഷൻമാർ മുന്നിലെന്ന് റിപ്പോര്‍ട്ട്. ജെൻ സി സ്ത്രീകളെക്കാൾ 40% അധികം പുരുഷൻമാർ തൊഴിലിടത്തിൽ എഐ ഉപയോഗിക്കുന്നതായി ‘റെസ്യൂമേ ജീനിയസ്’ തയാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ജെൻ സി ജനറേഷനിലെ 10,000 മുഴുവൻ സമയ പ്രഫഷനലുകൾക്കിടയിൽ നടത്തിയ സർവേ പ്രകാരമാണ് റിപ്പോർട്ട്.
56% പേർ അവരുടെ ജോലിയിൽ എഐ ഉപയോഗിച്ചു. 45% സ്ത്രീകൾ എഐ ഉപയോഗിച്ച് ജോലിയിൽ എളുപ്പപ്പണികൾ ചെയ്യുമ്പോൾ 85% പുരുഷൻമാരാണ് എഐയെക്കൊണ്ട് പണിയെടുപ്പിച്ച് സ്വന്തം ജോലിഭാരം കുറച്ചത്.ഇ മെയിലുകളും റിപ്പോർട്ടുകളും തയാറാക്കാൻ 63% സ്ത്രീകളും 74% പുരുഷന്മാരും എഐ ഉപയോഗിക്കുന്നു.
മേലുദ്യോഗസ്ഥനെ കാണിക്കുന്നതിന് മുൻപ് റിപ്പോർട്ടുകൾ എഐ ഉപയോഗിച്ച് പരിശോധിപ്പിക്കാറുണ്ടെന്ന് സർവേയിൽ പങ്കെടുത്ത 57% ആളുകൾ സമ്മതിക്കുന്നു. എഐ നിരോധിച്ചാൽ ജോലി രാജിവയ്ക്കേണ്ടി വരുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്