ദുരന്തനിവാരണ രംഗത്ത് എഐയെ ഉപയോഗപ്പെടുത്തുന്ന അബുദാബി മാതൃക പരിചയപ്പെടാം. അടിയന്തര ഘട്ടങ്ങളിൽ സ്വതന്ത്രമായി രക്ഷാപ്രവർത്തനം നടത്താൻ ശേഷിയുള്ളതാണ് ഇവ. ഭൂകമ്പം, പ്രളയം തുടങ്ങി പ്രകൃതി ദുരന്തങ്ങളും അഗ്നിബാധ, അപകടം തുടങ്ങി മറ്റു അത്യാഹിതങ്ങളും സംഭവിച്ചു എന്നു കരുതുക. എഐ സഹായത്തോടെ ഡ്രോണുകൾ സ്വയം തീരുമാനമെടുത്ത് രക്ഷാപ്രവർത്തനം ഊർജിതമാക്കും.
ഒന്നിലേറെ ഡ്രോണുകളിൽ ഒരെണ്ണത്തിന്‍റെ പ്രവർത്തനം നിലച്ചാൽ അതു മനസ്സിലാക്കുന്ന മറ്റു ഡ്രോണുകൾ ഉത്തരവാദിത്തം പങ്കിട്ടെടുത്ത് പൂർത്തിയാക്കും. ബഹുനില കെട്ടിടത്തിലെ തീ കെടുത്താനും കെട്ടിടത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനും പരുക്കേറ്റവർക്ക് അടിയന്തര സഹായം എത്തിക്കാനും ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റാനുമെല്ലാം ഡ്രോൺ സഹായിക്കും. അബുദാബിയിലെ ടെക്നോളജി ഇന്നവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പുതിയ എഐ ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിച്ചത്.