ഏതു ലൈംഗിക ആഗ്രഹവും സാധിച്ച് തരും, വൈകാരികമായി അടുപ്പം, ഒരു പങ്കാളിയെ പോലെയുള്ള പെരുമാറ്റം, ചൈനയില്‍ ‘എഐ’ സെക്സ് ഡോളുകൾ വാങ്ങാന്‍ തിരക്കോട് തിരക്കാണ്. കൂടുതലും പങ്കാളികളെ കണ്ടെത്താൻ കഴിയാത്ത പുരുഷന്മാരാണ് ‘എഐ’ സെക്സ് ഡോളുകൾ വാങ്ങാനായി എത്തുന്നത്.
ഒറ്റപ്പെട്ടവർക്ക് ശാരീരികവും മാനസികമായ പിന്തുണ നൽകുന്ന പാവകൾക്ക് യൂറോപ്പിലും അമേരിക്കയിലുമടക്കം ധാരാളം ആവശ്യക്കാരുണ്ടെന്നാണ് വിവരം. ചൈനയിലെ ഫാക്ടറികളില്‍ നിലവില്‍ സെക്സ് ഡോളുകളുടെ എണ്ണം കൂട്ടി.
3,000 യുഎസ് ഡോളള്‍ വരെയാണ് സെക്സ് ഡോളുകളുടെ വില. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന ഈ പാവകൾ, മനുഷ്യരെപ്പോലെ പ്രതികരണശേഷിയുള്ളതാണെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്.
ഈ പാവകൾ ആളുകളുടെ ലൈംഗികമായ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുമെന്നും പാവകൾ വൈകാരികമായി പിന്തുണ നല്‍കുമെന്നും പറയുന്നു. ആളുകളുടെ ഫാന്‍റസിക്ക് അനുസരിച്ച് സെക്സ് ഡോളുകളുടെ രൂപത്തിലും മാറ്റമുണ്ട്. യൂറോപ്പിലെയും യുഎസിലെയും ഇരുണ്ട നിറമുള്ള, വലിയ ശാരീരിക പ്രത്യേകതകൾ ഉള്ള പാവകളെയാണ് ആവശ്യമെന്ന് കമ്പനികള്‍ പറയുന്നു.