എഐ ഉപയോഗിക്കുന്ന അലക്സ, സിരി പോലുള്ള വിര്‍ച്വല്‍ അസിസ്റ്റന്‍റുകളെ നമുക്ക് നന്നായി അറിയാം. ശബ്ദത്തിലോ ടെക്റ്റിലോ ഉള്ള നിര്‍ദേശങ്ങള്‍ മനസ്സിലാക്കി അതനുസരിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പാട്ട് കേള്‍പ്പിക്കാനോ, ഉത്തരം പറയാനോ ഒക്കെ ചോദിക്കുമ്പോള്‍ വിര്‍ച്വല്‍ അസിസ്റ്റന്‍റുകള്‍ അനുസരിക്കും. മനുഷ്യനായ ഒരു സഹായിയെപ്പോലെ തന്നെ ഇവ നമ്മളോട് പ്രതികരിക്കും. പുതിയ തരം അസിസ്റ്റന്‍റുകള്‍ നമ്മുടെ പഴയ നിര്‍ദേശങ്ങള്‍ ഓര്‍ത്തിരിക്കുകയും നമ്മുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുകയും വരെ ചെയ്യും. നമ്മുടെ മൂഡും മുഖഭാവങ്ങളും മനസ്സിലാക്കി പ്രതികരിക്കുന്നവയുമുണ്ട്. കമ്പനികള്‍ അവരുടെ ഷെഡ്യൂള്‍ തയാറാക്കാനും കണക്കുകള്‍ നോക്കാനുമൊക്കെ വിര്‍ച്വല്‍ അസിസ്റ്റന്‍റുകളെ ഉപയോഗിക്കുന്നു.