യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ നടത്തിയ ഒരു പഠനം പറയുന്നത് എഐ ആണ് തമാശ സൃഷ്ടിക്കുന്നതില്‍ മിടുക്കരെന്നാണ്. എഐ ഉണ്ടാക്കിയ തമാശകളും മനുഷ്യരുണ്ടാക്കിയ തമാശകളും സര്‍വേയില്‍ പങ്കെടുത്തവര്‍ക്ക് കൊടുത്തു. ആരാണുണ്ടാക്കിയത് എന്ന് പറയാതെ. അതില്‍ 70 ശതമാനം പേരെയും കൂടുതല്‍ ചിരിപ്പിച്ചത് ചാറ്റ് ജിപിടി ഉണ്ടാക്കിയ തമാശകളാണ് .25 ശതമാനം പേര്‍ പറഞ്ഞത് മനുഷ്യന്‍റെ കോമഡി തന്നെയാണ് നല്ലതെന്നാണ്. അഞ്ചു ശതമാനം പേര്‍ക്ക് രണ്ടും ഒരുപോലെ നല്ലതായി തോന്നി. എന്നാല്‍ എഐ ഉണ്ടാക്കുന്ന തമാശകള്‍ സ്ഥിരം പാറ്റേണില്‍ ഉള്ളതാണെന്ന് പറയുന്നവരുമുണ്ട്. മീമുകളും പഞ്ച് ലൈനുകളും പെട്ടെന്ന് ഉണ്ടാക്കി വിടുന്നതല്ലല്ലാതെ ജീവിതവുമായി ബന്ധമുള്ള തമാശ മനുഷ്യനേ സൃഷ്ടിക്കാനാവൂ എന്നും അഭിപ്രായമുണ്ട്.