ലാര്‍ജ് ലാഗ്വേജ് മോഡല്‍ എന്ന് കേട്ടിട്ടുണ്ടോ? ജനറേറ്റീവ് എഐ ഉപയോഗിക്കുന്ന മെഷീന്‍ ലേണിംഗ് മോഡലിനെ ലാര്‍ജ് ലാഗേജ് മോഡല്‍ എന്നാണ് പറയുക. ഇത് മനുഷ്യരെ പോലെ ഉള്ള ശൈലിയില്‍ ടെക്സ്റ്റ് മനസിലാക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നു. സംസാരിക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക വാചകം വിവര്‍ത്തനം ചെയ്യുക തുടങ്ങിയ വിവിധ ജോലികള്‍ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും. സാധാരണ മനുഷ്യര്‍ ഭാഷ ഉപയോഗിക്കുന്നത് പോലെ ഭാഷ ഉപയോഗിക്കാനും മനസിലാക്കാനും സൃഷടിക്കാനും കംപ്യട്ടറിനെ പ്രാപ്തമാക്കുന്ന സാങ്കേതിക വിദ്യായാണ് നാച്ചുറല്‍ ലാഗേജ് പ്രൊസസിങ്. മോഡലുകള്‍ ഒന്നിലധികം ഭാഷകളില്‍ പരിശീലിപ്പിക്കപ്പെടുമ്പോള്‍ ജനറേറ്റീവ് എഐയെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്രാഥമിക ഭാഷ ഇംഗ്ലീഷാണ്.