സ്വയം തീരുമാനം എടുക്കുന്ന എഐ സംവിധാനമാണ് ഏജന്റീവ്. സങ്കീർണമായ കാര്യങ്ങള്‍ക്കുള്ളതാണ്.ഏജന്റിക് എഐ. ഉദാഹരണത്തിന് കസ്റ്റമർ സർവീസിനായി ഒരു കമ്പനി ഏജന്റിക് എഐ ചാറ്റ്ബോട്ട് വികസിപ്പിക്കുന്നു എന്ന് കരുതുക. ഉപയോക്താവ് ഒരു ഉൽപന്നം വാങ്ങുന്നതിനുമുൻപ് ഈ ചാറ്റ്ബോട്ടിനെ സമീപിക്കുന്നു. ആ വ്യക്തിയുടെ സാമ്പത്തികനിലയും താൽപര്യങ്ങളും പരിശോധിച്ച് പറ്റിയ ഉൽപന്നം ഏതെന്ന്എഐ നിര്‍ദേശിക്കും. ആ ഇടപാട് നടത്തിക്കൊടുക്കുക വരെ ചെയ്യും. മറ്റ് എഐ സംവിധാനങ്ങളിൽനിന്നു വ്യത്യസ്തമായി മനുഷ്യ ഇടപെടൽ ഏറ്റവും കുറച്ചുമതിയെന്നതാണ് ഏജന്റിക് എഐയുടെ മെച്ചം.