മനുഷ്യന്‍ ചെയ്യേണ്ട പല ജോലികളും റോബോട്ടുകളെ ഉപയോഗിക്കുന്ന കാലമാണിത്. എന്നാല്‍ ഇത്തരത്തില്‍ ഒരു വലിയ ചുവടുവയ്പ്പിന് ഒരുങ്ങുകയാണ് ആമസോണ്‍. ആളുകള്‍ക്ക് സാധനങ്ങള്‍ ഡെലിവറി ചെയ്യാനായി ഹ്യമനോയിഡ് റോബോട്ടുകളെ ഉപയോഗിക്കുക എന്നതാണ് ആമസോണിന്റെ ലക്ഷ്യം. പ്രത്യേക സംവിധാനത്തില്‍ ഇത്തരത്തിലുള്ള എഐ റോബോട്ടുകളെ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ആമസോണ്‍.
സാൻ ഫ്രാൻസിസ്കോയിലെ ആമസോണിന്റെ ഓഫീസുകളിലൊന്നിൽ ‘ഹ്യൂമനോയിഡ് പാർക്ക്’ എന്ന് വിളിക്കപ്പെടുന്ന പ്രത്യേകം നിർമ്മിച്ച ഇടത്താണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിലൂടെ റോബോട്ടുകള്‍ എങ്ങനെ യഥാര്‍ഥ ജീവിതത്തില്‍ പ്രവര്‍ത്തിക്കുമെന്ന് കമ്പനിക്ക് നിരീക്ഷിക്കാനും സാധിക്കും. എന്നാല്‍ ഈ കാര്യത്തെക്കുറിച്ച് ആമസോൺ ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.
കമ്പനിയുടെ പ്രവർത്തനങ്ങൾ വേഗത്തിലും കാര്യക്ഷമമായും നടത്തുന്നതിന് കൃത്രിമബുദ്ധി ഉപയോഗിക്കാനായി ആമസോണ്‍ പലപ്പോഴും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇ-കൊമേഴ്‌സ് മേഖലയിൽ മുന്നിട്ടു നിൽക്കാൻ ആമസോൺ സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നുമുണ്ട്. ഡെലിവറി വേഗത്തിലാക്കുന്നതിൽ കമ്പനി ഇതിനകം തന്നെ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. 2005-ൽ പ്രൈം ആരംഭിച്ചതിനുശേഷം 2 ദിവസം കൊണ്ടുള്ള ഷിപ്പിങ്, ഒരു ദിവസമെടുതിതുള്ള ഡെലിവറി തുടങ്ങി നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പിന്നീട്, ജനറേറ്റീവ് എഐ യുടെ സഹായത്തോടെ, അതേദിവസം തന്നെ ഡെലിവറികൾ നടത്താനാണ് ആമസോണ്‍ ലക്ഷ്യമിട്ടത്.
2020 മുതല്‍ തന്നെ വെയര്‍ഹൗസുകളില്‍ ആമസോണ്‍ ട്രാന്‍സ്ഫോര്‍മര്‍ അടിസ്ഥാനമാക്കിയുള്ള എഐ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. 2021നും 23നും ഇടയില്‍ റോബോട്ടുകളുടെ എണ്ണത്തില്‍ വര്‍ധനവാണുണ്ടായത്. എന്നാല്‍ ഇത് രൂപപ്പെടുത്തുന്നത് വലിയൊരു മാറ്റത്തിന് പുറമേ പല ആശങ്കകളും ഉണ്ടാക്കുന്നുണ്ട്. ഇതിന് വൈദ്യുതി ഉപയോഗം കൂടുതലായതിനാല്‍തന്നെ ആമസോണിന്റെ പാരിസ്ഥിതിക ആഘാതം വർദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ഇത് മനുഷ്യരുടെ ജോലി സാധ്യത കുറയ്ക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും, സാങ്കേതികവിദ്യയാണ് മുന്നോട്ടുള്ള വഴി എന്നാണ് ആമസോൺ വ്യക്തമാക്കുന്നത്.