robot-dog

ഇനി ബെര്‍ലിനിലെ ന്യൂ നാഷണല്‍ ആര്‍ട് ഗ്യാലറിയില്‍ നിന്ന് വളരെ രസകരമായൊരു കാഴ്ചയിലേക്കാണ്. അവിടെ ചുറ്റിനടക്കുന്ന റോബോട്ട് നായ്ക്കളെക്കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് എക്സിബിഷനെത്തിയ കാഴ്ചക്കാര്‍. അതിനൊരു കാരണമുണ്ട്.

ഇലോണ്‍ മസ്കിന്‍റെ തലയുള്ള റോബോട്ട്. ഇലോണ്‍ മസ്കിന്‍റെ മാത്രമല്ല, മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍, വിഖ്യാത കലാകാരന്‍ പാബ്ലോ പിക്കാസോ എന്നിവരൊക്കെയുണ്ട്  ഈ കൂട്ടത്തില്‍. ലോക പ്രശസ്ത ഡിജിറ്റല്‍ കലാകാരനും അമേരിക്കക്കാരനുമായ ബീപ്പിളിന്‍റെ ഏറ്റവും പുതിയ ഇന്‍സ്റ്റലേഷനാണ് വലിയ ചര്‍ച്ചയാകുന്നത്. പ്രമുഖ വ്യക്തികളുടെ ഹൈപ്പര്‍ റിയലിസ്റ്റിക് സിലക്കണ്‍ തലകള്‍ ഘടിപ്പിച്ച റോബോട്ട് നായ്ക്കളാണിത്. മറ്റുള്ളവരെ വെച്ച് മാത്രമല്ലാട്ടോ, സ്വന്തം രൂപത്തിലുള്ള റോബോട്ട് നായയെയും ഇറക്കാന്‍ മറന്നിട്ടില്ല ബീപ്പിള്‍.

ചുറ്റുപാടുമുള്ളതിനെ റോബോട്ടുകള്‍ ക്യാമറ ഉപയോഗിച്ച് പകര്‍ത്തി അച്ചടിച്ച് ചിത്രങ്ങള്‍ നല്‍കുന്നതും കാണാം. അത് ഈ പ്രമുഖരുടെ  കാഴ്ചപ്പാടിനോട്  സാമ്യമുള്ള രീതിയില്‍ എഐ കൊണ്ട് രൂപാന്തരപ്പെടുത്തിയ ചിത്രങ്ങളായായിരുക്കും നല്‍കുക..  സാങ്കേതിക വിദ്യയും അധികാരവും മനുഷ്യന്‍റെ വ്യക്തിത്വത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്‍റെ പ്രതീകാത്മകമായ ആവിഷ്കാരമായാണ് ബീപ്പിള്‍ ഈ ഇന്‍സ്റ്റലേഷനെ വിശേഷിപ്പിക്കുന്നത്. 

ENGLISH SUMMARY:

Robot dogs with hyperrealistic silicon heads of famous personalities, including Elon Musk and Mark Zuckerberg, are drawing attention at Berlin's New National Art Gallery. This AI art installation by Beeple explores how technology and power influence human identity