ജെയ്ൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള സമ്മിറ്റിൽ ഏറ്റവുമധികം പേരെ ആകർഷിക്കുന്നത് റോബോവേഴ്സാണ്. റോബോ പട്ടി മുതൽ വിർച്ച്വൽ റിയാലിറ്റി വരെയുള്ളവയെ ഏറെ കൗതുകത്തോടെയാണ് ആളുകൾ ആസ്വദിക്കുന്നത്. ഉച്ചകോടി നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ പങ്കാളിത്തവും ഏറുകയാണ്.
ശാന്തമായി കടന്നുവന്ന് ആളുകളെ അഭിവാദ്യം ചെയ്യുന്ന റോബോ പട്ടി. ഫ്യൂച്ചർ കേരള സമ്മിറ്റിൽ എത്തിയ ആളുകൾ ഒരു നിമിഷം അത്ഭുതത്തോടെയും, അതിലുപരി കൗതുകത്തോടെയും നോക്കി നിന്നു. കാഴ്ചകൾ ഇനിയും ഏറെയുണ്ട്. വിദ്യാർഥികളുടെ ബിനാലെയും ജെയ്ൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള സമ്മിറ്റിന്‍റെ പ്രധാന ആകർഷണമാണ്
സുസ്ഥിരത, ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവയിലൂന്നിയുള്ള ഉച്ചകോടിയിൽ ഓരോ ദിവസവും ജനപങ്കാളിത്തമേറുകയാണ്. ഓരോ ദിവസവും ഓരോ വിഷയത്തിനനുസരിച്ചുള്ള ശിൽപശാലകളും പ്രഭാഷണങ്ങളും പ്രദർശനങ്ങളുമാണ് ഉച്ചകോടിയിലുള്ളത്. ഉച്ചകോടിയുടെ ഭാഗമായുള്ള ഫ്ലീ മാർക്കറ്റിലും രസകരമായ കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്