വിജ്ഞാന–വിനോദ ഉല്‍സവ വേദിയായ കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്‍റെ ഭാഗമായി 401 പേര്‍ പങ്കെടുത്ത റിലേ സ്പീച്ചിന് ഗിന്നസ് റെക്കോര്‍ഡ്. 10 മണിക്കൂര്‍ 25 മിനിറ്റുകൊണ്ടാണ് റിലേ പൂര്‍ത്തിയാക്കിയത്. രാവിലെ ഒന്‍പതിന് ആരംഭിച്ച് രാത്രി 7.25ന് അവസാനിച്ചു. സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്‍റെ സമാപന ദിനം നടന്ന ചടങ്ങില്‍ ഗിന്നസ് റെക്കോര്‍ഡ് അഡ്ജൂഡിക്കേറ്റര്‍ സ്വപ്നില്‍ ദിങ്കാരിക്കരില്‍ നിന്ന് ജെയിന്‍ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടര്‍ ഡോക്ടര്‍ ടോം ജോസഫ്, പ്രോ വൈസ് ചാന്‍സലര്‍ പ്രഫസര്‍ ഡോക്ടര്‍ ജെ.ലത എന്നിവര്‍ പുരസ്ക്കാരം ഏറ്റുവാങ്ങി
ENGLISH SUMMARY:
Jain University Guinness record, 401 relay speech record, Summit of Future Kochi, Kochi Jain University news, Guinness World Record India, relay speech event, Swapnil Dingarikar, Dr Tom Joseph, Dr J Latha, Kerala education news, world record relay speech