jain-university

TOPICS COVERED

പത്താംക്ലാസ്, പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 60 പേര്‍ക്ക് കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു.  20 ദിവസത്തെ പ്രോഗ്രാമില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികളുമായുള്ള ചര്‍ച്ചകള്‍, ഇന്‍ട്രാക്ടീവ് ആക്ടിവിറ്റീസ് തുടങ്ങിയ വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും താമസവും സൗജന്യമായിരിക്കും.  പ്രോഗ്രാമിലൂടെ ഉന്നതവിദ്യാഭ്യാസത്തിന് അനുയോജ്യമായ കോഴ്‌സ് തെരഞ്ഞെടുത്ത് മികച്ച കരിയറിലേക്ക് പ്രവേശിക്കുവാന്‍ സാധിക്കുമെന്ന്  ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 7034043600 എന്ന നമ്പറില്‍ ബന്ധപ്പെടണം. 

 
ENGLISH SUMMARY:

Jain University Kochi is offering a free 20-day residential summer school program for 60 selected students from Class 10 and Plus Two. The program includes interactive sessions, expert talks, and engaging activities to nurture skills and aspirations.