നൈക്കി ബ്രാന്‍ഡിന്റെ ലോഗോ മറച്ചുവച്ച് റയല്‍ മഡ്രിഡ് താരം കിലിയന്‍ എംബാപ്പെ കളത്തിലിറങ്ങിയത് ആരാധകർക്ക് കൗതുകമായതോടെ അതേ ലുക്കിലുള്ള പുതിയ ബൂട്ട് വിപണിയിലെത്തിച്ച് നൈക്കി. കരാര്‍ അവസാനിപ്പിച്ച് വഴിപിരിഞ്ഞതോടെയാണ് എംബാപ്പെ ബൂട്ടിലെ ലോഗോ മറച്ചത്.
നൈക്കിയുമായുള്ള സ്പോണ്‍സര്‍ഷിപ്പ് കരാര്‍ അവസാനിപ്പിച്ച് സ്വിസ് സ്പോര്‍ട്സ് ബ്രാന്‍ഡായ ഓണുമായി കിലിയന്‍ എംബാപ്പെ കരാറിലെത്തിയിരുന്നു. തൊട്ടുപിന്നാലെ നടന്ന മഡ്രിഡ് ഡെര്‍ബിയില്‍ നൈക്കിയുടെ ബൂട്ടാണ് ധരിച്ചതെങ്കിലും കരാര്‍ അവസാനിച്ചതിനാല്‍ ബൂട്ടില്‍ ലോഗോയോ ബ്രാൻഡിങ്ങോ ഉണ്ടായിരുന്നില്ല. പൂർണമായും വെള്ള നിറത്തിലുള്ള ബൂട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നൈക്കി ബൂട്ടുകള്‍ കസ്റ്റമൈസ് ചെയ്ത് വിപണിയിലിറക്കി.
നൈക്കിയുടെ കസ്റ്റമൈസേഷന്‍ പ്ലാറ്റഫോമായ നൈക്കി ബൈ യൂവിലൂടെയാണ് എംബാപ്പെ അണിഞ്ഞതിന് സമാനമായ ബൂട്ടുകള്‍ ഇറക്കിയത്. ഉപഭോക്താവിന് ഇഷ്ടമുള്ള നിറങ്ങളും ഡിസൈനും തിരഞ്ഞെടുത്ത് നൈക്കി ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ കഴിയുന്ന ഇടമാണ് നൈക്കി ബൈ യൂ.
ENGLISH SUMMARY:
Real Madrid star Kylian Mbappé sparked fan curiosity by wearing unbranded white boots during the Madrid derby after terminating his sponsorship deal with Nike to sign with Swiss brand On. Since Mbappé covered the Nike logo on his footwear, the image of the clean white boots quickly went viral across social media. Capitalizing on the viral trend, Nike responded by launching customisable boots featuring the exact same minimalist look through its 'Nike By You' platform. The platform allows users to select custom colours and design choices to mirror the unbranded aesthetic popularized by the football star.