golden-boy

TOPICS COVERED

യൂറോപ്പിലെ ഏറ്റവും മികച്ച യുവ ഫുട്ബോൾ താരത്തിനുള്ള ഗോൾഡൻ ബോയ് പുരസ്കാരത്തിന് കടുത്തമത്സരം. ഇരുപത്തഞ്ചുപേരുടെ പട്ടികയില്‍ സ്പാനിഷ് പ്രതിരോധ താരം പൗ കുബാര്‍സിയാണ് മുന്നില്‍.

ലോക ഫുട്ബോളിലെ ഭാവിതാരോദയം വെളിവാക്കുന്ന പ്രൊഫഷണൽ യംഗ് പ്ലെയർ പുരസ്കാരത്തിനായുള്ള പോരാട്ടം അന്തിമഘട്ടത്തിലേക്ക് . ഇത്തവണത്തെ ഗോൾഡൻ ബോയ് പുരസ്കാരം ബാര്‍സലോനയുടെ ഹോം ഗ്രൗണ്ടായ ക്യാം  നൗവില്‍ എത്തുമെന്നാണ് ഫുട്ബോൾ പണ്ഡിറ്റുകളുടെ പ്രവചനം. കാരണം ലോകചാംപ്യന്‍മാരായ സ്പെയിനിന്‍റെ പ്രതിരോധ താരം പൗ കുബാര്‍സിയാണ് സാധ്യതാപട്ടികയില്‍ മുന്നില്‍ . ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ളപുരസ്കാരം ഈ ബാര്‍സിലോനതാരത്തിനായിരുന്നു. ഗോൾഡൻ ബോയ് ബഹുമതിക്കായി യൂറോപ്യൻ കരുത്തന്മാരുടെ വൻ പോരാട്ടമാണ് ഇക്കുറി.

8 യുവതാരങ്ങളുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ്  മുന്‍നിരയിലുണ്ട്, ലാ ലിഗയും ബുണ്ടസ് ലീഗും തൊട്ടുപിന്നാലെയുണ്ട്. ക്ലബ്ബുകളില്‍ മൂന്ന്  താരങ്ങളുമായി ബാര്‍സലോനയാണ് മുന്നില്‍. മാഞ്ചസ്റ്റർ സിറ്റിയുടെ മോറോക്കാന്‍  വണ്ടർകിഡ് അയൂബ് ബൊവാഡി, റയലിന്റെ ഐവറി കോസ്റ്റ്  യുവതാരം യാൻ ഡിയോമണ്ടെ, ബ്രസീലിയന്‍ സൂപ്പർതാരം എൻഡ്രിക്,  പി.എസ്.ജിയുടെ മിഡ്ഫീല്‍ഡല്‍ സെയർ എമറി ഉള്‍പ്പടെ തീപ്പൊരി പാറിക്കുന്ന വൻനിര തന്നെയാണ് മാറ്റുരയ്ക്കുന്നത്. 

വൈൽഡ് കാർഡ് എൻട്രികളും ഇത്തവണ പട്ടികയെ കൂടുതൽ ആവേശകരമാക്കുന്നു.  ബയണ്‍ മൂണികിന്‍റെ പതിനെട്ട് വയസ്സ് മാത്രമുള്ള ജര്‍മനിക്കാരന്‍ ലെനാര്‍ട്ട് കാള്‍ ആണ്  ഏറ്റവും പ്രയാകുറഞ്ഞയാള്‍.. ഒരു കളിക്കാരന് ഒരിക്കൽ മാത്രമേ പുരസ്കാരം നൽകാവൂ എന്ന കർശന നിയമമുള്ളതിനാല്‍  2024-ലെ ഗോള്‍ഡന്‍ ബോയ് ജേതാവ് ലമീന്‍ യമാല്‍ ഉള്‍പ്പടെയുള്ളര്‍ പട്ടികയില്‍ ഇല്ല.  2025-ൽ പി.എസ്.ജിയുടെ ഡെസിറെ ഡൂയെയും, മുൻവർഷങ്ങളിൽ ജൂഡ് ബെല്ലിങ്ഹാമും ഗാവിയും പെഡ്രിയുമെല്ലാം സ്വന്തമാക്കിയ ഇരിപ്പിടത്തിലാണ്  പുതിയ താരം വരാന്‍ പോകുന്നത്. ലോകമെമ്പാടുമുള്ള 50 പ്രമുഖ കായിക മാധ്യമപ്രവർത്തകർ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ജേതാവിനെ നവംബറിൽ ഇറ്റലിയിലെ ടൂറിനിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. 

ENGLISH SUMMARY:

Golden Boy Award 2025 features intense competition among Europe's top young football talents, with Barcelona defender Pau Cubarsi leading the shortlist. The prestigious winner, selected by sports journalists, will be officially announced in Turin this November