norway-football

ചാംപ്യന്‍സ് ലീഗില്‍ വമ്പന്‍ ക്ലബ്ബുകളെ വീഴ്ത്തി ചരിത്രം സൃഷ്ടിക്കുകയാണ് നോര്‍വീജിയന്‍ ക്ലബ്ബുകള്‍. നോര്‍വെ എന്നാല്‍ എര്‍ലിങ് ഹാളണ്ട് മാത്രമല്ലെന്ന് തെളിയിക്കുകയാണ് ഈ പോരാളികള്‍.

വൈക്കിങ്ങുകള്‍ ചാംപ്യന്‍സ് ലീഗില്‍ ഞെട്ടിക്കുകയാണ്. ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യുണിക്കിനെ 3–3 സമനിലയില്‍ തളച്ചു വൈക്കിങ് എഫ്.കെ.  മറ്റൊരു ക്ലബ്ബായ ബോഡോ ക്ലിംറ്റ്, ജര്‍മ്മന്‍ കരുത്തന്‍മാരായ ഡോര്‍ട്ട്മുണ്ടിനെ വീഴ്ത്തി കുതിപ്പ് തുടരുന്നു. ഒരു ചെറിയ രാജ്യത്ത് നിന്ന് വന്ന് യൂറോപ്യൻ വമ്പന്മാരുടെ തട്ടകത്തിൽ തീർക്കുന്ന ഈ അത്ഭുതം നോർവീജിയൻ ഫുട്ബോളിന്റെ മുഖച്ഛായ തന്നെ മാറ്റുന്നു. 

സ്വന്തം നാട്ടിലെ എലിറ്റ്സറിയന്‍ ലീഗിലും ആവേശം കൊടുമുടിയിലാണ്. ഇരുടീമുകളും തമ്മിലുള്ള പോരാട്ടം എത്ര കടുത്തതാണെന്നതിന്റെ തെളിവാണ് പോയിന്‍റ് പട്ടിക. വൈക്കിങും ബോഡോയും 53 പോയിന്റുകൾ വീതം നേടി ഒപ്പത്തിനൊപ്പമുണ്ട്. കഴിഞ്ഞ ചംപ്യന്‍സ് ലീഗ് സീസണുകളില്‍ യുറോപ്പ്യന്‍ വന്‍പുലികളെ  ബോഡോ ഞെട്ടിച്ചിരുന്നു.

വൈക്കിങ് എഫ്.കെയുടെ ഈ കുതിപ്പുകൾക്ക് പിന്നിലുള്ളത് അപൂര്‍വ തന്ത്രം.  ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ഡബിൾ കോച്ചിംഗ് രീതിയാണത്. തുല്യ അധികാരമുള്ള രണ്ട് പരിശീലകര്‍. ഇതിൽ ഒരാൾ ടീമിന്റെ ആക്രമണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, മറ്റേയാൾ പ്രതിരോധ തന്ത്രങ്ങള്‍ ആസൂത്രണം  ചെയ്യുന്നു. 

ചാംപ്യന്‍സ് ലീഗില്‍ ആസ്റ്റണ്‍ വില്ലയുമായുയാണ് വൈക്കിങിന്റെ അടുത്ത മല്‍സരം. ഇറ്റാലിയന്‍ കരുത്തന്‍മാരായ നാപ്പോളിയാണ് ബോ‍ഡോയുടെ എതിരാളി. ചരിത്ര വിജയങ്ങളും കടുത്ത പോരാട്ടങ്ങളുമായി കുതിക്കുന്ന ഈ നോർവീജിയൻ സംഘം വരും മത്സരങ്ങളിൽ  എന്തൊക്കെ അത്ഭുതങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന്  കാത്തിരുന്ന് കാണാം. 

ENGLISH SUMMARY:

Norwegian football clubs are making history in the UEFA Champions League, proving that Norway is much more than just Erling Haaland. Viking FK held German giants Bayern Munich to a thrilling 3-3 draw, while Bodø/Glimt continued their stellar run by defeating Borussia Dortmund. Domestically, both Viking and Bodø are locked in an intense title race in the Eliteserien, each sitting at the top with 53 points. Behind Viking's remarkable success is a revolutionary "double coaching" system featuring two co-managers with equal authority—one focusing on attack and the other on defense—as they prepare to face Aston Villa, while Bodø/Glimt gears up to take on Napoli.