Vozinha of Cabo Verde applaud fans after the 0-0 draw during the FIFA World Cup 2026 Group H match between Spain and Cabo Verde
കെയ്പ് വെര്‍ഡിയുടെ കോട്ടകാത്ത 40കാരന്‍ ഗോള്‍കീപ്പര്‍ വോസിഞ്ഞയ്ക്ക് മുന്നിലാണ് യൂറോപ്യന്‍ ചാംപ്യന്‍മാരായ സ്പെയിന്‍ ‘തോറ്റുപോയത്’. ലോകകപ്പ് അരങ്ങേറ്റത്തില്‍ ഗോള്‍വഴങ്ങാതിരിക്കുന്ന പ്രായംകൂടിയ ഗോള്‍കീപ്പറായി വോസിഞ്ഞ. ഒറ്റപ്രകടനം കൊണ്ട് വോസിഞ്ഞയുടെ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണം നാല്‍പത്തി അയ്യായിരത്തില്‍ നിന്ന് 16 ലക്ഷത്തിലേക്ക് എത്തിയതും കൗതുകമായി.
ലോകകപ്പിലെ ആദ്യ മത്സരം പ്രതിരോധത്തിന്റെയും അച്ചടക്കത്തിന്റെയും വീരഗാഥയാക്കി മാറ്റി കെയ്പ് ഹോസിമാര്‍ ഹോസെ ഡിയാസ് എന്ന വോസിഞ്ഞ. 36-ാം മിനിറ്റിൽ പെഡ്രിയുടെ ഷോട്ട് അതിഗംഭീരമായി തടുത്തിട്ടാണ് വോസിഞ്ഞ തുടങ്ങിയത്. റീബൗണ്ടിൽ നിന്നുള്ള ഒയർസബാളിന്റെ ഹെഡർ ഒറ്റക്കൈ കൊണ്ട് വോസിഞ്ഞ അത്ഭുതകരമായി തട്ടിയകറ്റി. 2018-നു ശേഷം ഒരു ലോകകപ്പ് മത്സരത്തിൽ ബോക്സിനുള്ളിൽ നിന്ന് ആറ് സേവുകൾ നടത്തുകയും ക്ലീൻ ഷീറ്റ് നേടുകയും ചെയ്യുന്ന ആദ്യ ഗോൾകീപ്പറാണ് വോസിഞ്ഞ.
ലോകകപ്പ് മല്‍സരത്തില്‍ ഗോള്‍വഴങ്ങാതിരിക്കുന്ന പ്രായമേറിയ ഗോള്‍കീപ്പറെന്ന റെക്കോര്‍ഡും ഇനി വോസിഞ്ഞയുടെ പേരില്‍. മല്‍സരശേഷം നടത്തിയ അഭിമുഖത്തിനിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നവരുടെ എണം പത്തുലക്ഷം കവിഞ്ഞെന്ന് വോസിഞ്ഞ അറിയുന്നത്. പോർച്ചുഗലിലെ രണ്ടാം ഡിവിഷൻ ലീഗില്‍ ഷാവെസ് ക്ലബ്ബിനു വേണ്ടിയാണ് വോസിഞ്ഞ കളിക്കുന്നത്. കേപ്പ് വെര്‍ഡിയുടെ ചരിത്രദിവസത്തിന്റെ മുഖമായി മാറിയ പ്രകടനത്തിന് ശേഷം കണ്ണീരോടെയാണ് വൊസിഞ്ഞ കളം വിട്ടത്.
Google Trending Topic: Vozhinha