SEATTLE, WASHINGTON - JUNE 15: Romelu Lukaku #9 of Belgium forces an own goal by Mohamed Hany #3 of Egypt during the FIFA World Cup 2026 Group G match between Belgium and Egypt at Seattle Stadium on June 15, 2026 in Seattle, Washington. Alex Grimm/Getty Images/AFP (Photo by ALEX GRIMM / GETTY IMAGES NORTH AMERICA / Getty Images via AFP)
ലോകകപ്പിലെ ആദ്യ ജയം ഈജിപ്തിന് ഇനിയുമകലെ. പകരക്കാരനായി ഇറങ്ങിയ ബെല്‍ജിയത്തിന്‍റെ 'ബിഗ് റോം' ആ മോഹം തല്ലിക്കെടുത്തി. ഈജിപ്തിന്‍റെ മുഹമ്മദ് ഹാനിയെക്കൊണ്ട് സ്വന്തം വലയില്‍ പന്തെത്തിച്ച ലുക്കാകുവിന്‍റെ വിരുതാണ് ബെല്‍ജിയത്തിന് സമനില (1–1) സമ്മാനിച്ചത്. കഴിഞ്ഞ മാര്‍ച്ചിന് ശേഷം ഒരു മല്‍സരത്തില്‍ പോലും തോറ്റിട്ടില്ലെന്ന ആത്മവിശ്വാസവുമായാണ് റൂഡി ഗാര്‍ഷ്യയുടെ 'പിള്ളേര്‍' കളത്തിലിറങ്ങിയത്. പക്ഷേ 19–ാം മിനിറ്റില്‍ ബോക്സിന് പുറത്ത് നിന്നും ഇമാം അഷൂറിന്‍റെ ലോങ് റേഞ്ചര്‍ ഈജ്പ്തിനെ മുന്നിലെത്തിച്ചു.
ആദ്യപകുതിയില്‍ സലായും അഷൂറും സിക്കോയുമെല്ലാം ബെല്‍ജിയത്തിന്‍റെ പ്രതിരോധ നിരയെ വെള്ളംകുടിപ്പിച്ചു. ബെല്‍ജിയമാകട്ടെ പാസുകള്‍ ഏകോപിപ്പിക്കാനോ ലക്ഷ്യത്തിലേക്കെത്തിക്കാനോ കഴിയാതെ കുഴങ്ങുകയും ചെയ്തു.
രണ്ടാം പകുതിയില്‍ കളി മാറി. ലുക്കാകു കളത്തിലിറങ്ങി. തോമസ് മ്യൂനിയറിന്‍റെ ലോ ക്രോസ് ലുക്കാകുവിന് കിട്ടാതിരിക്കാന്‍ തടയാന്‍ നോക്കിയ മുഹമ്മദ് ഹാനിക്ക് പിഴച്ചു. കാലില്‍ തട്ടി പന്ത് ഈജ്പ്തിന്‍റെ തന്നെ വലയിലേക്ക്. ഹെഡ്ഡറിന് ലുക്കാകു ശ്രമിച്ചുവെങ്കിലും അത് ലക്ഷ്യത്തിലെത്തിയതുമില്ല.
ലോകകപ്പില്‍ ഒരു മല്‍സരമെങ്കിലും ജയിക്കുകയെന്ന ഈജിപ്തിന്‍റെ മോഹം ഇനിയും ബാക്കി. ആഫ്രിക്കന്‍ ഫുട്ബോളിലെ കരുത്തന്‍മാരായ ഈജിപ്ത് ഇത് നാലാം തവണയാണ് ലോകകപ്പിനെത്തുന്നത്. ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഏഴുതവണ സ്വന്തമാക്കിയ ഈജിപ്ത് സലായുടെ കരുത്തിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്.
Google Trending Topic: Belgium vs Egypt