അമിതഭാരമെന്ന് പറ‍ഞ്ഞ് അക്കാദമി ഒഴിവാക്കിയവന്‍ ഇന്ന് ഫുട്ബോള്‍ ലോകത്തെ വിലയേറിയ താരങ്ങളിലൊരാള്‍. ഇസ്മയില്‍ സയ്ബാരിയുടെ തലേവര മാറിയത് ഒറ്റ ഗോളിലാണ്. ‌ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ 100കോടിയിലേറെ രൂപയാണ് സയ്ബാരിക്ക് കൂടുതലായി ലഭിച്ചത്. ബ്രസീലിനെതിരായ ഗോള്‍ സയ്ബാരിക്ക് ബയേണിലേക്കുള്ള വാതില്‍ വേഗത്തില്‍ തുറന്നു. 

എന്തുകൊണ്ടാണ് സൈബാരി ബയേണ്‍ മ്യൂനികിന് പെര്‍ഫെക്ട് ആകുന്നത്. ഡച്ച് ക്ലബ്ബായ പിഎസ്‌വിയില്‍ നിന്ന് ബയേണിലേക്കുള്ള ചുവടുമാറ്റത്തില്‍ താരത്തിന് ലഭിച്ചത് എകദേശം 600കോടിയിലേറെ രൂപയാണ്. വേഗവും കരുത്തുമാണ് ആറടിയിലേറെ പൊക്കമുള്ള ഈ 25കാരന്റെ കരുത്ത്.   

ഒറ്റ റോളില്‍ മാത്രമല്ല. സൈബാരിയെ പല റോളുകളില്‍ ഉപയോഗിക്കാമെന്നതാണ് പ്ലസ് പോയിന്റ്. അതാണ് ബയേണ്‍ ആഗ്രഹിച്ച പ്രധാനകാര്യം. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍, സെന്‍ട്രല്‍ ഫോര്‍വേര്‍ഡ്, സെക്കന്‍ഡ് ഫോര്‍വേര്‍ഡ് എന്നീ പൊസിഷനുകളിലേക്ക് മാറി മാറി കളിക്കാനാകും. 

ഇടതുവിങ്ങിലും സെന്‍ട്രല്‍ സ്പേസിലും സയ്ബാരിയെ ഉപയോഗിക്കാനാകും. ഒരു റോളില്‍ കളിക്കുന്ന താരം ടീമിനെ ഗോള്‍ സ്കോര്‍ ചെയ്യുന്നതില്‍ സഹായിക്കും എന്നാല്‍ ഒന്നിലേറെ റോളുകളില്‍ കളിക്കുന്ന ഒരു താരം ടീമിന്റെ സ്കോര്‍ബോര്‍ഡില്‍ അക്കങ്ങള്‍ കൂട്ടും. അതുകൊണ്ടുതന്നെ സയ്ബാരി ബയേണില്‍ എപ്പോഴും മെയിന്‍ റോളില്‍ തന്നെ കളിക്കണമെന്നില്ല. കണക്ടര്‍, റണ്ണര്‍, എക്സ്ട്രാ സ്കോറര്‍ ഇങ്ങനെ ആയിരിക്കും സൈബാരിയുടെ റോളുകള്‍. ജര്‍മന്‍ ലീഗില്‍ ഏറ്റവും ആവശ്യം വേണ്ടത് കരുത്തും വേഗവുമാണ്. അത് സൈബാരിക്കുണ്ട്. 

മൊറോക്കന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച സയ്ബാരിയുടെ ജനനം സ്പെയിനില്‍ ആയിരുന്നു. പിന്നീട് കുടുംബം ബെല്‍ജിയത്തിലേക്ക് ചേക്കേറി. പതിനാലാം വയസില്‍ ബെല്‍ജിയത്തിലെ ഫുട്ബോള്‍ അക്കാദമിയില്‍ ചേരാനെത്തിയ സയ്ബാരിയോട് പറഞ്ഞു, ഓവര്‍ വെയ്റ്റാണ്, ഇവിടെ വേണ്ട എന്ന്. പക്ഷേ സയ്ബാരി തളര്‍ന്നില്ല, അവന്‍ അവന്റെ മോഹത്തിനായി കഠിനാധ്വാനം ചെയ്തു. ബെല്‍ജിയന്‍ ക്ലബ്ബില്‍ നിന്ന് ഡച്ച് ക്ലബ്ബായ പിഎസ്‌വിയിലെത്തി. ദേശീയ ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് എത്തിയപ്പോള്‍ അവന്‍ മൊറോക്കോ തിരഞ്ഞെടുത്തു. ഓവര്‍ വെയ്റ്റ് കാരണം അക്കാദമിയില്‍ പ്രവേശനം നിഷേധിച്ചതിനാല്‍ സയ്ബാരിക്ക് ബെല്‍ജിയത്തെ ഹൃദയത്തോട് ചേര്‍ക്കാനായില്ല. 

2023 മുതല്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കുന്ന സൈബാരി 31 കളികളില്‍ നിന്ന് 10 ഗോള്‍ നേടി. പിഎസ്‌വിക്കായി ഈ സീസണില്‍ മിന്നും പ്രകടനമാണ് നടത്തിയത്. സമ്മര്‍ദ ഘട്ടങ്ങളില്‍ മികവോടെ കളിക്കാനാകുന്നതും സയ്ബാരിയെ ബയേണിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായകമായി. 

ENGLISH SUMMARY:

Moroccan midfielder Ismael Saibari has completed a spectacular, high-profile transfer to Bundesliga giants Bayern Munich for a staggering fee exceeding ₹600 crore. The twenty-five-year-old playmaker's market valuation skyrocketed overnight following his decisive, career-defining goal that sank football powerhouses Brazil in the ongoing World Cup. This multi-million-euro transfer marks a poetic redemption for the versatile athlete, who was heartbreakingly rejected by a Belgian football academy at age fourteen for being heavily overweight. Refusing to let early rejection crush his elite sporting dreams, he refined his craft at PSV Eindhoven before explicitly pledging his senior international allegiance to Morocco over Belgium and Spain. German heavyweights Bayern Munich chose to invest heavily in Saibari due to his unique tactical ability to alternate seamlessly between attacking midfield and central forward positions. Armed with imposing physical strength and blistering pace, the dynamic Moroccan star is widely expected to serve as a vital multi-role connector and extra goal-scorer for the Bavarian club.