ഫുട്ബോള്‍ പ്രേമികള്‍ അത്രവേഗം മറക്കാന്‍ സാധ്യതയില്ലാത്ത സംഭവവികാസങ്ങളാണ് ഇക്കഴിഞ്ഞ ഫിഫ ലോകകപ്പില്‍ അരങ്ങേറിയത്. ന്യൂജേഴ്‌സിയിലെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ മല്‍സരത്തില്‍ അർജന്‍റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി സ്പെയിന്‍ രണ്ടാംവട്ടം ലോകകപ്പ് കിരീടം സ്വന്തമാക്കി. എന്നാൽ മത്സരത്തിന്‍റെ അവസാന വിസിലിന് ശേഷം ഇരു ടീമുകളിലെയും കളിക്കാർ തമ്മിലുണ്ടായ സംഘർഷം ഫുട്ബോൾ പ്രേമികൾക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. 

ഫൈനൽ വിസില്‍ മുഴങ്ങിയപ്പോള്‍ അർജന്റീനിയൻ താരം ലിയാൻഡ്രോ പരേഡസ് സ്പാനിഷ് ഡിഫൻഡർ എറിക് ഗാർസിയയുടെ കഴുത്തിന് പിടിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തുടർന്ന് നടന്ന സംഘർഷത്തിൽ ഗാവിയെ പരേഡസ് നിലത്തേക്ക് തള്ളി വീഴ്ത്തുകയും റഫറി ചുവപ്പ് കാർഡ് നൽകിയതായി കമന്റേറ്റർമാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പരേഡിന് നൽകിയ ചുവപ്പ് കാർഡ് പിന്‍വലിച്ചതായി ഫിഫ അറിയിച്ചു. 

ഇപ്പോഴിതാ സംഭവത്തിൽ അർജന്റീന താരങ്ങളെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്പാനിഷ് യുവതാരം ഗാവി. പരേഡസിന് സസ്‌പെൻഷൻ നൽകണമെന്ന് താന്‍ കരുതുന്നില്ലെന്ന് ഗാവി പറയുന്നു. കുട്ടികൾക്ക് ഇത് ഒരു നല്ല മാതൃകയല്ലെന്ന് അറിയാമെങ്കിലും ഫുട്ബോളിന്‍റെ ആവേശത്തിൽ ഇങ്ങനെയുള്ള വീറും വാശിയും സ്വാഭാവികമാണ്. മത്സരസമയത്ത് തന്നെ വേണമെങ്കിൽ റെഫറിക്ക് കാർഡ് നൽകി പുറത്താക്കാമായിരുന്നു. ഇതെല്ലാം കളിയുടെ മാത്രം ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:

The FIFA World Cup final saw a controversial incident between Argentina and Spain players after the whistle. Gavi, the Spanish player involved, has since defended his opponent Leandro Paredes, stating that such passion is part of the game's intensity.