ലോകകപ്പ് ഫുട്ബോളിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിവാഹം വീണ്ടും ചര്‍ച്ചയാകുന്നു. പങ്കാളി ജോര്‍ജിനയുമായുള്ള വിവാഹം പോര്‍ച്ചുഗലിലെ 511 വര്‍ഷം പഴക്കമുള്ള കത്തീഡ്രലില്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈവര്‍ഷം ഓഗസ്റ്റിലാണ് പങ്കാളി ജോര്‍ജിനെ റോഡ്രിഗസിനെ റൊണാള്‍ഡോ പ്രൊപ്പോസ് ചെയ്തത്. അന്നുമുതല്‍ വിവാഹം എന്നായിരിക്കും എന്നായിരുന്നു റൊണാള്‍ഡോ ആരാധകരുടെ അന്വേഷണം.
പോര്‍ച്ചുഗലിലെ മെദീരയിലെ 511വര്‍ഷം പഴക്കമുള്ള കത്തീഡ്രലാണ് റൊണാള്‍ഡോ തിരഞ്ഞെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. ഈ പള്ളിക്ക് സമീപമുള്ള ആശുപത്രിയിലായിരുന്നു റൊണാള്‍ഡോയുടെ ജനനം. 2016ല്‍ ആണ് റൊണാള്‍ഡോയും ജോര്‍ജിനയും പരിചയപ്പെടുന്നത്.
സ്പെയിനിലെ ഒരു ഫാഷന്‍ സ്റ്റോറില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഇരുവര്‍ക്കുമായി രണ്ടുമക്കളുണ്ട്. ഒപ്പം റൊണാള്‍ഡോയുടെ മറ്റ് മൂന്ന് മക്കളും ചേര്‍ന്നതാണ് കുടുംബം. 1514ല്‍ പണികഴിപ്പിച്ച പള്ളിയില്‍ അടുത്തവര്‍ഷം നടക്കുന്ന വിവാഹത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.