പോര്‍ച്ചുഗലിലെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ മ്യൂസിയത്തിന് പുറത്തുള്ള താരത്തിന്റെ വെങ്കല പ്രതിമയ്ക്ക് തീയിട്ടു. അക്രമിക്കായി മഡേര പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രതിമയിൽ കത്തുന്ന ദ്രാവകം ഒഴിച്ച ശേഷം അക്രമി റാപ്പ് സംഗീതത്തിനൊത്ത് വിചിത്രമായ നൃത്തം ചെയ്യുകയായിരുന്നു. വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
ഇത് ദൈവത്തിന്റെ അവസാന മുന്നറിയിപ്പാണ് എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.