smritymandanamarriage

ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥന ഇന്ന് വിവാഹിതയാകും. സംഗീത സംവിധായകനായ പലാഷ് മുച്ചലാണ് വരൻ. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ ഇരുവർക്ക് വിവാഹ ആശംസകൾ നേർന്നു.

​അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ വിവാഹ ചടങ്ങുകളാണ് നടക്കുന്നത്. ഇന്നലെ നടന്ന ഹൽദി ആഘോഷങ്ങളിൽ വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമംഗങ്ങളും പങ്കെടുത്തു.

​വാദ്യമേളങ്ങൾക്കൊപ്പം സഹതാരങ്ങൾ ഒന്നിച്ച് നൃത്തം ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്.

​ഏറെ ആകാംഷയോടെയാണ് ആരാധകർ ഇവരുടെ വിവാഹത്തിനായി കാത്തിരുന്നത്. കഴിഞ്ഞ ദിവസം നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ വെച്ചാണ് പലാഷ് സ്മൃതിയോട് വിവാഹാഭ്യർത്ഥന നടത്തിയത്. തുടർന്ന് ഇരുവരും മോതിരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം സഹതാരങ്ങൾക്കൊപ്പം റീൽസ് ചെയ്താണ് സ്മൃതി ആരാധകരെ അറിയിച്ചത്. 28കാരനായ പലാഷ് പ്രൊഫഷണല്‍ ഗായകനും സംഗീത സംവിധായകനുമാണ്.

ENGLISH SUMMARY:

Smriti Mandhana's wedding is taking place today with Palash Muchhal. The Indian cricketer is marrying the music composer in a private ceremony with close friends and family.