വനിതാ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്റ്റാര്‍ ബാറ്റര്‍ സ്മൃതി മന്ഥന. ഓസ്ട്രേലിയക്കെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിലെ മികച്ച പ്രകടനമാണ് നേട്ടത്തിലേക്ക് എത്തിച്ചത്. മത്സരത്തില്‍ ഇന്ത്യ 8 വിക്കറ്റിന് തോറ്റെങ്കിലും സ്മൃതി 63 പന്തില്‍ 58 റണ്‍സ് നേടിയിരുന്നു. ഇംഗ്ലണ്ട് താരം നാറ്റ് സിവർ ബ്രണ്ടിനെ മറികടന്നാണ് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ട്വന്‍റി 20യില്‍ മൂന്നാം റാങ്കിലാണ് സ്മൃതി മന്ഥന.
നിലവിൽ 735 റേറ്റിംഗ് പോയിൻ്റുമായി സ്മൃതി മന്ഥന ഒന്നാമതും 731 പോയിൻ്റുമായി സിവർ-ബ്രണ്ട് രണ്ടാമതുമാണ്. ഓസ്ട്രേലിയക്കെതിരെ അര്‍ധസെഞ്ചറി നേടിയ ഇന്ത്യന്‍ ഓപ്പണര്‍ പ്രതിക റാവല്‍ നാല് സ്ഥാനം മെച്ചപ്പെടുത്തി 42–ാം സ്ഥാനത്തെത്തി.
പുരുഷന്മാരില്‍ ഏകദിനത്തില്‍ ഇന്ത്യയുടെ ശുഭ്മന്‍ ഗില്ലാണ് ഒന്നാമത്. രോഹിത് ശര്‍മയ്ക്കാണ് രണ്ടാം സ്ഥാനം. ട്വന്‍റി20യില്‍ അഭിഷേക് ശര്‍മയാണ് ഒന്നാമത്. ഇന്ത്യയുടെ തന്നെ തിലക് വര്‍മയാണ് രണ്ടാമത്.