Pakistan's Babar Azam attends a warm-up session before the start of the ICC Champions Trophy one-day international (ODI) cricket match between Pakistan and India at the Dubai International Stadium in Dubai on February 23, 2025. (Photo by FADEL SENNA / AFP)

  • 'എന്‍റെ അഭിപ്രായത്തില്‍ രണ്ടാം ടെസ്റ്റിന് ശേഷം ബാബര്‍ അസം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറണമായിരുന്നു. മൂന്നാം ടെസ്റ്റില്‍ കളിക്കാരനായി മാത്രമായിരുന്നു അസം ഇറങ്ങേണ്ടത്'- അക്രം

പാക്കിസ്ഥാന്‍ ടീമിന്‍റെ ദയനീയമായ ഇംഗ്ലണ്ട് പര്യടനത്തില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം വസീം അക്രം. ആരെയും കുറ്റപ്പെടുത്താനില്ല, എന്തെങ്കിലും പറഞ്ഞാല്‍ കൂടിപ്പോകുമെന്ന് പറഞ്ഞ ശേഷമായിരുന്നു ബാബര്‍ അസമിനെതിരെ പാക് ഇതിഹാസത്തിന്‍റെ രൂക്ഷവിമര്‍ശനം. 'ഞാനാരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ബാബര്‍ അസം ക്യാപ്റ്റന്‍ പദവി ഏറ്റെടുക്കരുതായിരുന്നു. ഇതെല്ലാം തീര്‍ത്തും അനാവശ്യമാണ്. അസം പറയുന്നത് അദ്ദേഹത്തിന് ഒന്നും അറിയില്ലെന്നാണ്. ഒന്നുമറിയില്ലെങ്കില്‍ പിന്നെ അവിടെ എന്താണ് ചെയ്തുകൊണ്ടിരുന്നത്? കടല വില്‍ക്കാനാണോ ഇംഗ്ലണ്ട് വരെ പോയത്?' – അക്രം ക്ഷുഭിതനായി. Also Read: സഞ്ജൂ സൂക്ഷിക്കണം; വൈഭവിന്‍റെ കാര്യത്തില്‍ ധൃതി എന്തിന്; തിരക്കുവേണ്ട; ഉപദേശവുമായി സനത് ജയസൂര്യ

വ്യക്തിയെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ക്യാപ്റ്റന്‍ തന്‍റെ താരങ്ങള്‍ക്കൊപ്പം നില്‍ക്കണം. അത് നിന്നില്ലെങ്കില്‍ ഒരാള്‍ക്കും 100 ശതമാനം മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ' എന്‍റെ അഭിപ്രായത്തില്‍ രണ്ടാം ടെസ്റ്റിന് ശേഷം ബാബര്‍ അസം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറണമായിരുന്നു. മൂന്നാം ടെസ്റ്റില്‍ കളിക്കാരനായി മാത്രമായിരുന്നു അസം ഇറങ്ങേണ്ടത്'- അക്രം തുറന്നടിച്ചു.

ജൂലൈയിലാണ് ഷാന്‍ മസൂദിന് പകരം പാക് ടെസ്റ്റ് ടീം ക്യാപ്റ്റനായി ബാബര്‍ അസം ചുമതലയേറ്റത്. വിന്‍ഡീസ്, ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പായിരുന്നു ഇത്. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പാക്കിസ്ഥാന്‍ സമനില പിടിച്ചിരുന്നു.193 റണ്‍സോടെ അസം പ്ലെയര്‍ ഓഫ് ദ് സീരിസുമായി. അതേസമയം, ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റ് മല്‍സരങ്ങളില്‍ ഒന്നില്‍ പോലും പാക് ടീമിന് ജയിക്കാനായിരുന്നില്ല. നാണംകെട്ട പ്രകടനത്തിന് പിന്നാലെ മുഖ്യ പരിശീലകന്‍ സര്‍ഫറാസ് അഹമ്മദ്, ബോളിങ് കോച്ച് ഉമര്‍ ഗുല്‍, സീനിയര്‍ താരങ്ങളായ മുഹമ്മദ് റിസ്വാനും ഇമാം ഉള്‍ ഹഖുമുള്‍പ്പടെ ഏഴുതാരങ്ങളെന്നിവരെയാണ് പിസിബി പരമ്പരയ്ക്കിടെ നാട്ടിലേക്ക് മടക്കി വിളിച്ചത്.

2020– 2023 കാലയളവിലും ബാബര്‍ അസം പാക് ടീമിന്റെ നായകനായിട്ടുണ്ട്. അസം നയിച്ച 20 ടെസ്റ്റുകളില്‍ പത്തെണ്ണത്തില്‍ പാക്കിസ്ഥാന്‍ ജയിക്കുകയും ആറെണ്ണത്തില്‍ തോല്‍ക്കുകയും നാലെണ്ണം സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

ENGLISH SUMMARY:

Former Pakistan legendary pacer Wasim Akram lashed out at skipper Babar Azam following Pakistan's humiliating Test series defeat in England. Criticizing Babar's leadership, Akram sarcastically questioned if Babar had gone to England to "sell peanuts" after the captain pleaded ignorance over team issues. Akram insisted Babar should have stepped down after the second Test and played purely as a batter.