India's Shardul Thakur walks off the field after losing his wicket on day four of the first cricket test match between England and India at Headingley in Leeds, England, Monday, June 23, 2025. (AP Photo/Scott Heppell)
ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര പുരോഗമിക്കുന്നതിനിടെ ബോളിങിലെ മൂര്‍ച്ചക്കുറവ് സജീവ ചര്‍ച്ചയായിരുന്നു. പലപ്പോഴും ബുംറയ്ക്ക് അധിക സമ്മര്‍ദം വരുന്ന തരത്തിലായിരുന്നു കളി മുന്നോട്ട് പോയത്. എന്നാല്‍ ബോളിങില്‍ ഷാര്‍ദുല്‍ ഠാക്കൂറിനെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ ക്യാപ്റ്റന്‍ ഗില്ലും കോച്ച് ഗംഭീറും തയ്യാറായില്ലെന്ന് ഇതിനകം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മറ്റുള്ളവര്‍ 20 ഓവറുകള്‍ എറിഞ്ഞപ്പോള്‍ കേവലം ആറോവറുകള്‍ മാത്രമാണ് ഷാര്‍ദുലിന് നല്‍കിയത്. കിട്ടിയ അവസരം വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ ഷാര്‍ദുലിന് കഴിഞ്ഞതുമില്ല. വിക്കറ്റൊന്നുമെടുക്കാതെ 38 റണ്‍സാണ് ഷാര്‍ദുല്‍ ഇംഗ്ലണ്ടിന് സമ്മാനിച്ചതും. ബാറ്റിങിലും താരം പരാജയപ്പെട്ടിരുന്നു.
എന്നാല്‍ മാനെജ്മെന്‍റിന് വിശ്വാസമില്ലെങ്കില്‍ ഷാര്‍ദുലിനെ എന്തിന് ടീമിലെടുത്തുവെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക് ചോദ്യമുയര്‍ത്തുന്നു. 'ഷാര്‍ദുലിന്‍റെ ബോളിങില്‍ വിശ്വാസമില്ലെങ്കില്‍ കളിപ്പിക്കുന്നതെന്തിനാണ്? നാല് ഫാസ്റ്റ് ബോളര്‍മാരെ ഇറക്കുമ്പോള്‍ തുല്യ അവസരം ഷാര്‍ദുലിന് നല്‍കുമെന്ന് താന്‍ കരുതുന്നില്ലെന്നും കാര്‍ത്തിക് ക്രിക്ബസില്‍ പ്രതികരിച്ചു. 'ഷാര്‍ദുല്‍ അത്ര നന്നായല്ല കളിച്ചതെന്നത് വാസ്തവമാണ്, പക്ഷേ ആറോവര്‍ മാത്രം നല്‍കുന്നത് അത്ര നല്ല കാര്യമല്ല. ഷാര്‍ദുലിനെയോര്‍ത്ത് വിഷമം ഉണ്ടെങ്കിലും ഗില്‍ ചിന്തിക്കുന്നതെന്തെന്ന് എനിക്ക് മനസിലാകും. മറ്റ് ബോളര്‍മാര്‍ നന്നായി പന്തെറിയുമ്പോള്‍ ഇംഗ്ലണ്ടിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനാകും ഗില്‍ ശ്രമിച്ചിരിക്കുക'- ദിനേഷ് കാര്‍ത്തിക് വിശദീകരിച്ചു.
**EDS: THIRD PARTY** In this image via X/@ICC, Indian captain Shubman Gill and coach Gautam Gambhir during a practice session ahead of the first Test cricket match against England, at Headingley, Leeds, Thursday, June 19, 2025. (ICC via PTI Photo) (PTI06_19_2025_000323A)
ആകാശ് ചോപ്രയും സമാനമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. 'ഷാര്‍ദുലിനെ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നത് ചിന്തിക്കേണ്ടതാണ്. ഷാര്‍ദുലിനെ ടീമിലെടുത്തു, എന്നാല്‍ വിശ്വസിക്കുന്നുമില്ല. ഷാര്‍ദുല്‍ എറിഞ്ഞ പന്തുകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നുവെന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ കൂടുതല്‍ ഓവറുകള്‍ നല്‍കാതിരുന്നതിന് ന്യായീകരണം എന്താണ്? അതും മറ്റുള്ളവര്‍ 20 ലധികം ഓവറുകള്‍ എറിഞ്ഞപ്പോള്‍ ഷാര്‍ദുലിന്‍റേത് ഒറ്റയക്കത്തിലൊതുക്കി– ചോപ്ര തന്‍റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു. ഷാര്‍ദുലിനെ വിശ്വസിച്ച് ഉള്ളിലെ പ്രതിഭയെ പുറത്തെടുക്കാന്‍ അനുവദിക്കുകയും ഉപയോഗിക്കുകയുമാണ് വേണ്ടതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.