എല്ലാ കണ്ണുകളും ദുബായിലേക്ക് തിരിഞ്ഞു കഴിഞ്ഞു. ഞായറാഴ്ച നടക്കുന്ന ഇന്ത്യ–പാക് പോരില്‍ ആര് ജയിക്കുമെന്നതില്‍ ആരാധകപ്പോരും സജീവമാണ്. ചിരവൈരികളായ പാക്കിസ്ഥാനെതിരെ ഇന്ത്യ തന്നെ ജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യന്‍ ആരാധകര്‍. കളിയുടെ ഫലമെന്താകുമെന്ന് പ്രവചിക്കുകയാണ് ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ സൗരവ് ഗാംഗുലി.
Cricket - ICC Men's Champions Trophy - Group A - Bangladesh v India - Dubai International Stadium, Dubai, United Arab Emirates - February 20, 2025 India's Mohammed Shami celebrates with teammates after taking the wicket of Bangladesh's Mehidy Hasan Miraz, caught out by Shubman Gill REUTERS/Satish Kumar
പാക്കിസ്ഥാനെതിരെ മാത്രമല്ല, ചാംപ്യന്‍സ് ട്രോഫിയിലുടനീളം ഇന്ത്യ ജയിച്ചു കയറുമെന്നാണ് ഗാംഗുലിയുടെ പ്രവചനം. ചാംപ്യന്‍സ് ട്രോഫിയിലെ തന്‍റെ ടീമും ഇന്ത്യ തന്നെയാണെന്നും മുന്‍ സൂപ്പര്‍താരം കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യയ്ക്കെതിരെ ജയിക്കാമെന്നത് പാക്കിസ്ഥാന്‍റെ വ്യാമോഹം മാത്രമാണെന്നും ഒട്ടും എളുപ്പമാവില്ല കാര്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പിന്നര്‍മാരാകും ദുബായില്‍ നിര്‍ണായകമാവുക. ഇന്ത്യയുടെ ബോളിങ് കോമ്പിനേഷനില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു.
Dubai: India's Mohammed Shami, left, Virat Kohli, right, and captain Rohit Sharma, second right, with Umpire Paul Reiffel after the end of Bangladesh's innings during a One Day International (ODI) cricket match of the ICC Champions Trophy between India and Bangladesh, at Dubai International Cricket Stadium, in Dubai, UAE, Thursday, Feb. 20, 2025. (PTI Photo/Kamal Kishore) (PTI02_20_2025_000462B)
'ലേശം കുത്തിത്തിരിയുന്ന പിച്ചാണ് ദുബായിലേത് എന്നാണ് ഞാന്‍ കരുതുന്നത്. സ്പിന്നലാവട്ടെ പാക്കിസ്ഥാന്‍ ദുര്‍ബലരുമാണ്. മറുവശത്ത് നമുക്ക് എണ്ണം പറഞ്ഞ സ്പിന്നര്‍മാരുമുണ്ട്'- ഗാംഗുലി പ്രതീക്ഷ പങ്കുവച്ചു. മൂന്ന് സ്പിന്നര്‍മാരാകും ഇന്ത്യന്‍ ബോളിങിന് മൂര്‍ച്ച പകരുക. ഹര്‍ഷിത് റാണയും ഷമിയും പേസര്‍മാരായും ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയുമുണ്ട്. പാക്കിസ്ഥാന് സ്പെഷലിസ്റ്റ് സ്പിന്നറായി അബ്രാര്‍ അഹമ്മദ് മാത്രമാണുള്ളത്.
Cricket - ICC Men's Champions Trophy - Group A - Pakistan v New Zealand - National Stadium, Karachi, Pakistan - February 19, 2025 Pakistan's Babar Azam and Fakhar Zaman during a break in play REUTERS/Akhtar Soomro
ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് പാക്കിസ്ഥാന്‍ അതിവേഗം പുറത്താകുമെന്നും ഗാംഗുലി പ്രവചിക്കുന്നു. 'ന്യൂസീലാന്‍ഡ് പാക്കിസ്ഥാനെ തോല്‍പ്പിച്ചു. ഇതോടെ കിവീസ് മുന്നിലായി. ഇന്ത്യയോടും തോല്‍വി വഴങ്ങിയാല്‍ പാക്കിസ്ഥാന്‍ മല്‍സരത്തില്‍ നിന്ന് തന്നെ അപ്രസക്തമാകുമെന്നാണ് ഞാന്‍ കരുതുന്നത്. ഈ ഗ്രൂപ്പില്‍ പാക്കിസ്ഥാന്‍ മുന്നേറാനുള്ള സാധ്യത തുലോം കുറവാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂസീലാന്‍ഡിനെതിരായ മല്‍സരത്തില്‍ ഫഖര്‍ സമാന് പരുക്കേറ്റത് പാക്കിസ്ഥാന് കനത്ത തിരിച്ചടിയായി. ഫീല്‍ഡിങിനിടെയാണ് ഫഖറിന്‍റെ കാലിന് പരുക്കേറ്റത്. ബാബര്‍ അസമാകട്ടെ താളം കണ്ടെത്താന്‍ കഷ്ടപ്പെടുകയുമാണ്.
ബാറ്റിങില്‍ കോലി ഫോമിലേക്ക് ഉയരാത്തതും പതിവ് പിഴവ് ആവര്‍ത്തിക്കുന്നതും ഇന്ത്യയ്ക്കും തലവേദനയാണ്. ഇംഗ്ലണ്ടിനെതിരായ രണ്ട് ഏകദിനത്തിലും ആദില്‍ റാഷിദിന് വിക്കറ്റ് സമ്മാനിച്ച കോലി ബംഗ്ലദേശിനെതിരായ മല്‍സരത്തില്‍ റിഷാദ് ഹുസൈന് മുന്നില്‍ വീണു.
Dubai: India's Shubman Gill, left, and Virat Kohli during a One Day International (ODI) cricket match of the ICC Champions Trophy between India and Bangladesh, at Dubai International Cricket Stadium, in Dubai, UAE, Thursday, Feb. 20, 2025. (PTI Photo/Kamal Kishore) (PTI02_20_2025_000539B)
അതേസമയം, ബംഗ്ലദേശിനെതിരെ നേടിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കാനെത്തുന്നത്. അഞ്ച് വിക്കറ്റ് നേട്ടവുമായി മികച്ച ഫോമിലുള്ള ഷമിയും, സ്പിന്നര്‍മാരായ അക്സര്‍ പട്ടേലും രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും പ്രതീക്ഷ പകരുന്നുമുണ്ട്.