ലാസ് വേഗസിലെ രാത്രിയില്‍ വീണ്ടും മാക്സ് വെർസ്റ്റാപ്പന്റെ വിജയഗാഥ. ഫോര്‍മുല വണ്‍ ലാസ് വേഗസ് ഗ്രാന്‍ഡ് പ്രീയില്‍ റെഡ് ബുള്ളിന്റെ മാക്സ് വേര്‍സ്റ്റപ്പന്‍ ഒന്നാമത്. ഇതോടെ വ്യക്തിഗത ചാംപ്യന്‍ഷിപ്പില്‍ അദ്ദേഹം രണ്ടാം സ്ഥാനത്തോട് കൂടുതല്‍ അടുത്തു. ലാസ് വേഗസില്‍ വേര്‍സ്റ്റപ്പന്‍ന്റെ മൂന്നാം ജയമാണിത്.

അവസാന ലാപ്പുകൾ വരെ നീണ്ട ആവേശകരമായ പോരാട്ടത്തിൽ മക്ലാറന്റെ ലാൻഡോ നോറിസിനെയും ഓസ്കർ പിയാസ്ട്രിയെയും പിന്നിലാക്കിയാണ് വെർസ്റ്റാപ്പന്റെ വിജയം. 50 ലാപ്പുകളുള്ള മത്സരത്തിൽ 35 തവണയാണ് ലീഡ് മാറിയത്. ഇതുതന്നെ ലാസ് വെഗാസ് റേസിന്റെ ആവേശം വ്യക്തമാക്കുന്നു. ലോകചാംപ്യനായ കിമി ആന്റൊനെല്ലി നാലാം സ്ഥാനത്തെത്തി. ഇതോടെ അദ്ദേഹത്തിന് ആകെ 402 പോയിന്റായി. വെര്‍സ്റ്റാപ്പന്‍ 304 പോയിന്റോടെ രണ്ടാമതാണ്. റസലിനെ പിന്തള്ളി ലൂയിസ് ഹാമില്‍ടണ്‍ 267 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. റസല്‍ ലാന്‍ഡോ നോറിസിനൊപ്പം 264 പോയിന്റ് പങ്കിടുന്നു.

തുടക്കത്തിൽ ജോർജ് റസ്സലും വെർസ്റ്റാപ്പനും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ലാസ് വേഗസിലെ ഇത് വെർസ്റ്റാപ്പന്റെ മൂന്നാം വിജയമാണ്. ഇതോടെ വെർസ്റ്റാപ്പനും റസ്സലുമായുള്ള പോയിന്റ് വ്യത്യാസവും കൂടി. അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ രണ്ടാം സ്ഥാനക്കാരനെ നിശ്ചയിക്കും. ഖത്തര്‍ ഗ്രാൻഡ് പ്രീ 29 നും അബുദാബി ഗ്രാൻഡ് പ്രീ അടുത്തമാസം ആറിനുമാണ്. 

ENGLISH SUMMARY:

Red Bull driver Max Verstappen won the Formula One Las Vegas Grand Prix for his third victory at the venue after a thrilling battle that stretched into the final laps.