ഫോർമുല വണില്‍ ഇനി പോരാട്ടം രണ്ടുംമൂന്നും സ്ഥാനങ്ങള്‍ക്കായി. ഈ വര്‍ഷം മൂന്നു ഗ്രാന്‍ഡ് പ്രീകള്‍ കൂടി ശേഷിക്കെ മാക്സ് വെർസ്റ്റപ്പനും ജോര്‍ജ് റസലും തമ്മിലാണ് കടുത്ത പോരാട്ടം.
കിമി അന്റൊനെല്ലി എന്ന ഫോര്‍മുലാവണ്‍ ലോകചാംപ്യനായി കഴിഞ്ഞ സ്ഥിതിക്ക് ഇനി പ്രധാനപോരാട്ടം രണ്ടാംസ്ഥാനത്തിനാണ്. റെഡ്ബുള്ളിന്റെ മാക്സ് വെര്‍സ്റ്റപ്പനും മെഴ്സിഡീസിന്റെ തന്നെ ജോര്‍ജ് റസ്സലും തമ്മിലാണ് ഗംഭീര മത്സരം. ഇനി അവശേഷിക്കുന്നത് മൂന്ന് ഗ്രാന്‍ഡ് പ്രീകള്‍. ഒന്നാം സ്ഥാനം നേടുന്ന ഡ്രൈവർക്ക് ലഭിക്കുന്നത് പരമാവധി 25 പോയിന്റ്. സാവോ പോളോയ്ക്കുശേഷമുള്ള പോയിന്റ് നില ഇപ്രകാരം കിമി ആന്റൊനെല്ലി 390 പോയിന്റ് നേടി ഒന്നാം സ്ഥാനത്താണ്. അതിനി ആര്‍ക്കും മറികടക്കാനാകില്ല. രണ്ടാംസ്ഥാനത്ത് വെര്സ്റ്റപ്പന് 279 പോയിന്റും മൂന്നാംസ്ഥാനത്തുള്ള റസലിന് 262 പോയിന്റുമാണ്. നാലാമത് ലൂയിസ് ഹാമില്ടണ് 261 പോയിന്റ് അഞ്ചാമത് ചാള്‍സ് ലെക്ലെര്‍ 251 പോയിന്റ്. സാവോ പോളോയില്‍ ജയിച്ച ലന്‍ഡോ നോറിസ് 246 പോയിന്റ്
ഒരു ഡ്രൈവർക്ക് മൂന്ന് ശേഷിക്കുന്ന ഗ്രാൻഡ് പ്രീകളിൽ മാത്രം പരമാവധി 75 പോയിന്റ് നേടാം.വെർസ്റ്റാപ്പനും റസലും തമ്മിലുള്ള വ്യത്യാസം 17 പോയിന്റ് മാത്രം. മൂന്ന് മത്സരങ്ങളിൽ റസലിന് പരമാവധി 75 പോയിന്റ് നേടാം. സ്പ്രിന്റ് മത്സരങ്ങൾ ഉൾപ്പെടുന്ന വാരാന്ത്യങ്ങളിൽ അധിക പോയിന്റുകളും ലഭിക്കും. വേഗമേറിയ ലാപ്പിന് ലഭിച്ചിരുന്ന അധിക പോയിന്റ് 2025 മുതൽ നിർത്തലാക്കിയിട്ടുണ്ട്. അതിനാൽ വെർസ്റ്റപ്പന്റെ രണ്ടാം സ്ഥാനം ഉറപ്പായിട്ടില്ല.റസലിന് ശേഷിക്കുന്ന മത്സരങ്ങളിൽ വെർസ്റ്റാപ്പനെക്കാൾ 18 പോയിന്റ് അധികം നേടാനായാൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാം. അതുപോലെ റസലും ഹാമില്‍ട്ടണും തമ്മില്‍ ഒറ്റപോയിന്റ് വ്യത്യാസം മാത്രം. ശേഷിക്കുന്ന മത്സരങ്ങൾ നിർണായകം.
ലാസ് വെഗസ്, ഖത്തര്‍ , അബുദാബി എന്നിവിടങ്ങളിലാണ് ഇനി മത്സരം.കിരീടം ഇരുപതുകാരന് ആന്റൊനെല്ലി കൊണ്ടുപോയെങ്കിലും രണ്ടും മൂന്നുംസ്ഥാനങ്ങള്ക്കായി പൊരിഞ്ഞപോരാട്ടമായിരിക്കുമെന്ന് ചുരുക്കം