ലോകചെസ് ചാംപ്യന്‍പട്ടം നിലനിര്‍ത്താന്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി.ഗുകേഷ് നാളെ ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ ജാവോഖിർ സിന്ദറോവിനെ നേരിടും. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലാണ് മത്സരം. ചതുരംഗ രാജാവായി ദൊമ്മരാജു ഗുകേഷ് തുടരുമോ അതോ പുതിയ അവകാശി വരുമോയെന്നാണ് ചെസ് ലോകം ഉറ്റുനോക്കുന്നത്.
ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ ജാവോഖിർ സിന്ദറോവാണ് എതിരാളി. ജനീവയിലെ കൊളോനിയില് ഒന്നരലക്ഷത്തിലേറെ അമൂല്യ രേഖകളുടെ ശേഖരമുള്ള ലൈബ്രറി ഉള്‍ക്കൊള്ളുന്ന മാര്ട്ടിന് ബോഡ്മെര്‍ ഫൗണ്ടേഷന് മ്യൂസിയത്തിലാണ് ചതുരംഗയുദ്ധം. രണ്ടുപേര്‍ക്കും ഇരുപതുവയസ്.
2024-ല്‍ സിംഗപ്പൂരില്‍ ചൈനയുടെ ഡിംഗ് ലിറെനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് ഏറ്റവും പ്രായംകുറഞ്ഞ ലോക ചെസ് ചാംപ്യനായത്. 2710 റേറ്റിങ്ങുമായി ലോക റാങ്കിങില്‍ 26-ാം സ്ഥാനത്താണ് ഗുകേഷ്; എന്നാൽ 2782 പോയിന്റുകളോടെ നാലാം സ്ഥാനത്താണ് സിന്ദറോവ്.
ലോക കിരീടം നേടിയ ശേഷം തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഗുകേഷിന്റെ പ്രകടനം അതേനിലവാരത്തിലായിരുന്നില്ല. അതേസമയം സിന്ദറോവ് മികച്ച ഫോമിലാണ്. കിരീടപ്പോരില്‍ 14 ക്ലാസിക്കൽ ഗെയിമുകളുണ്ടാകും. ഇതിൽ ആദ്യം 7.5 പോയിന്റുകളിൽ എത്തുന്നയാൾ കിരീടം ചൂടും. ഫലം സമനിലയായാൽ, വിജയിയെ തീരുമാനിക്കാൻ ദൈർഘ്യം കുറഞ്ഞ ഗെയിമുകളിലേക്ക് കടക്കും. 25 ലക്ഷം യു.എസ് ഡോളര്‍,അതായത് ഏകദേശം ഇരുപത്തിമൂന്നുകോടിരൂപയാണ് സമ്മാനത്തുക.