ലോക ചെസ് വിജയ കിരീടത്തിലേയ്ക്ക് കരുനീക്കിയ മലയാളി പെണ്‍കുട്ടി ദിവി ബിജേഷിനാണ് മുഖ്യമന്ത്രി അങ്കിളിനെ കാണാന്‍ ആഗ്രഹമുളളത്. ജോര്‍ജിയയിലെ ബത്തൂമിയില്‍ നടന്ന ഫിഡെ അണ്ടര്‍ – 12 പെണ്‍കുട്ടികളുടെ വേള്‍ഡ് കപ്പ് ചെസ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ദിവിക്ക് ഹൃദയം നിറഞ്ഞ് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു മുഖ്യമന്ത്രി വി.ഡി.സതീശന്‍.
മുഖ്യമന്ത്രിയുടെ കത്തിന് മറുപടിയായാണ് ദിവി അദ്ദേഹത്തെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. രണ്ടു വര്‍ഷത്തിനിടെ നേടുന്ന മൂന്നാമത്തെ ലോക ചാംപ്യന്‍ പട്ടമാണിത്. അണ്ടര്‍ 10 വിഭാഗത്തില്‍ നിലവിലെ ചാംപ്യനാണ് ദിവി. ഇന്ത്യയ്ക്കായി 13 സ്വര്‍ണമുള്‍പ്പെടെ 25 രാജ്യാന്തര മെഡലുകള്‍ നേടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി.
തിരുവനന്തപുരം കാര്യവട്ടം റെയിന്‍ബോയില്‍ ബിജേഷ് സോമനാഥന്‍റേയും ബി.എസ്.പ്രഭയുടേയും മകളാണ് ഈ ആറാം ക്ലാസുകാരി. അടുത്ത മത്സരത്തിനായി പോകുംമുന്‍പ് മുഖ്യമന്ത്രിയങ്കിളിനെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് കൊച്ചുതാരം.