Image Credit: X/CSK
ആവേശം നിറഞ്ഞു നിന്ന ഗ്രാന്‍ഡ് ചെസ് ടൂര്‍ണമെന്‍റ് ഫൈനലില്‍ ഫാബിയാനോ കരുവാനയെ തകര്‍ത്ത് കിരീടം നേടി ഇന്ത്യയുടെ ആര്‍. പ്രഗ്നാനന്ദ. ഗ്രാന്‍ഡ് ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്ററാണ് പ്രഗ്നാനന്ദ. രണ്ടു ലക്ഷം ഡോളറാണ് സമ്മാനത്തുക.
ആറു പോയിന്‍റ് പിന്നിലായ ശേഷമാണ് ഇന്ത്യന്‍ താരത്തിന്‍റെ അസാമാന്യ തിരിച്ചുവരവ്. ക്ലാസിക്കല്‍ ഗെയിമുകളിലെ ആധിപത്യം ഫാബിയാനോയ്ക്ക് ഉണ്ടായിരുന്നവെങ്കിലും റാപ്പിഡിലും ബ്ലിറ്റ്സിലും പ്രഗ്നാനന്ദ മുന്നേറി. 15–13 ന് ഫാബിയാനോയെ തകര്‍ത്ത് ഒടുവില്‍ കിരീടം.
പ്രഗ്ഗി കളിക്കുമ്പോള്‍ കളി തീരും വരെ ഒന്നും അവസാനിക്കുന്നില്ലെന്നും ആറു പോയിന്‍റിന് പിന്നില്‍ നിന്ന ശേഷം കിരീടം നേടാന്‍ അസാമാന്യ മനക്കരുത്ത ് വേണമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രഗ്നാനന്ദയുടെ ചിത്രം പങ്കുവച്ച് ആളുകള്‍ കുറിച്ചു.