max-dowman

TOPICS COVERED

മാക്സ് ഡൗമന്റെ ചുവപ്പുകാർഡിനെതിരെ അപ്പീൽ നൽകാൻ ഇംഗ്ലീഷ് ക്ലബ് ആര്‍സനല്‍. ലീഗ് കപ്പില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ മല്‍സരത്തിലാണ് കൗമാരതാരം ഡൗമന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്.

നാലാം ഡിവിഷന്‍ ക്ലബായ ഫ്ലീറ്റ്‌വുഡിനെതിരായ മല്‍സരത്തിലാണ് 16കാരന്‍ മാക്സ് ഡൗമന് ചുവപ്പുകാര്‍ഡ് കിട്ടിയത്. മല്‍സരത്തില്‍ പെനാൽറ്റി ഷൂട്ടൗട്ടില്‍ ആര്‍സനല്‍ തോറ്റുപോയി. മാക്സ് ഡൗമന് അടുത്ത മൂന്നുമല്‍സരങ്ങള്‍ നഷ്ടമാകും. ഇതോടെയാണ് ആര്‍സനല്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്.  87ാം മിനിറ്റില്‍ ഫ്ലീറ്റ്‌വുഡ് മിഡ്ഫീൽഡർ ഹാരിസൺ നീലിന്റെ ശക്തമായ ടാക്കിളിന് പിന്നാലെ പ്രതികരിച്ച ഡൗമന്‍ എതിര്‍താരത്തെ ചവിട്ടാന്‍ ശ്രമിച്ചു. വയലന്റ് കണ്ടക്ടിന്റെ പേരിൽ റഫറി മൈക്കൽ സാലിസ്ബറി ഡൗമന് നേരിട്ട് ചുവപ്പുകാർഡ് നൽകുകയായിരുന്നു. മത്സരത്തിൽ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉണ്ടായിരുന്നില്ല. 

അപ്പീല്‍ തള്ളിയാല്‍  ലിവർപൂൾ, ഹൾ സിറ്റി, ന്യൂകാസിൽ യുണൈറ്റഡ് ടീമുകൾക്കെതിരായ ആര്‍സനലിന്റെ അടുത്ത മല്‍സരങ്ങള്‍ ഡൗമന് നഷ്ടമാകും. എന്നാൽ, ചാംപ്യന്‍സ് ലീഗ് മത്സരങ്ങൾക്ക് ഈ ആഭ്യന്തര വിലക്ക് ബാധകമാകില്ല. ഡൗമൻ മൈതാനം വിടുമ്പോൾ ആര്‍സനല്‍ പരിശീലകൻ മൈക്കൽ അർട്ടേറ്റ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. കൗമാരതാരത്തോട് പരിശീലകൻ ദേഷ്യത്തോടെ സംസാരിക്കുന്നുണ്ടായിരുന്നു. ബുക്കായോ സാക്ക പരുക്കേറ്റ് പുറത്തിരിക്കെയാണ് പുതിയ തിരിച്ചടി. ഡൗമനും പുറത്തിരിക്കേണ്ടിവന്നാൽ വലതുവിങ്ങിൽ പരിശീലകൻ അർട്ടേറ്റയുടെ ഓപ്ഷനുകൾ വീണ്ടും കുറയും. 

ENGLISH SUMMARY:

Malayala Manorama Online News reports that Arsenal is set to appeal the red card shown to 16-year-old prodigy Max Dowman during their shocking League Cup defeat against Fleetwood Town. The young midfielder faces a three-match domestic ban for violent conduct, which would sideline him for crucial upcoming fixtures unless the club's appeal is successful.