ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയില്‍ മുഹമ്മദ് ഷമി. ശാരീരികക്ഷമത മികച്ച നിലയിലാണ്. ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ ഇടം ലഭിക്കാത്തതില്‍ നിരാശയില്ലെന്നും ഷമി പറഞ്ഞു.

ഇന്ത്യകണ്ട മികച്ച പേസര്‍മാരിലൊരാളായ മുഹമ്മദ് ഷമി ഉറച്ചുവിശ്വസിക്കുന്നു. ഏതുനിമിഷവും ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താം. ന്യൂസിലന്‍ഡിനെതിരായ സമ്പൂര്‍ണ പരമ്പരയില്‍ ഷമിയെ ഉള്‍പ്പെടുത്താത്തിനെച്ചൊല്ലി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അഞ്ച് വീതം ട്വന്റി 20 ഏകദിനം തുടര്‍ന്ന് രണ്ട് ടെസ്റ്റുകള്‍ എന്നിവ ഉണ്ടായിട്ടും ഷമിയെ ഉള്‍ക്കൊള്ളിച്ചില്ല. നിരാശയില്ലെന്ന് ഷമി.

രഞ്ജി ട്രോഫിയിൽ സർവീസസിനെതിരെ പശ്ചിമബംഗാള്‍ ജയിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മത്സരത്തില്‍ ഷമി കളിച്ചിരുന്നില്ല. ശാരീരിക ക്ഷമതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. ഭുവനേശ്വര്‍ കുമാര്‍ നേരത്തെ ദേശീയ ടീമില്‍ മടങ്ങിയെത്തേണ്ടതായിരുന്നെന്നും ഷമി പറഞ്ഞു. 

ENGLISH SUMMARY:

Mohammed Shami Indian team comeback remains his primary goal as the star fast bowler maintains exceptional physical fitness despite missing the recent New Zealand series squad. He expressed no disappointment over the selection omission while speaking after Bengal's Ranji Trophy victory against Services.